SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

നിഖില വിമലിന്റെ പെണ്ണ് കേസ് ജനുവരി 10ന് ഫയൽ ചെയ്യും

ss

പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ 'അവിഹിതം' എന്ന ചിത്രത്തിന് ശേഷം ഇ ഫോർ എക്സിപിരിമെന്റ്സ് നിഖില വിമലിനെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന പെണ്ണ് കേസ് ജനുവരി 10ന് ലോകവ്യാപകമായി റിലീസ് ചെയ്യം. നിഖില വിമൽ അവതരിപ്പിക്കുന്ന വിവാഹ തട്ടിപ്പ് കഥാപാത്രം ആദ്യ കാഴ്ചയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. മുൻപ് പുറത്തിറങ്ങിയ ടീസറും ട്രെയിലറും കണ്ടാൽ പ്രേക്ഷകരിൽ ഒറ്റ സംശയം മാത്രം ഇവൾ കല്യാണ തട്ടിപ്പ് വീരയാണോ, അതോ കുരുക്കിലായ ഒരു പെണ്ണോ? ചിരിപ്പിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന അവതരണമാണ് ഈ പെണ്ണ് കേസിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. സ്ത്രീകേന്ദ്രീകൃത പ്രമേയവുമായി നിഖില വിമൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘പെണ്ണ് കേസ്’, ചിരിയും ചിന്തയും ഒരുപോലെ സമ്മാനിക്കുന്ന വ്യത്യസ്തമായ കഥയാകുമെന്നുറപ്പാണ്. ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കിം ഷാജഹാൻ, അജു വർഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇർഷാദ് അലി, അഖിൽ കവലയൂർ, പി. പി. കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കാങ്കോൽ, സഞ്ജു സനിച്ചൻ, ലാലാ മലപ്പുറം, ശ്രീരേഖ, അനാർക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

തിരക്കഥ രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ്. ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ.മേത്ത, ഉമേഷ്.കെ.ആർ ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി.സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ഷിനോസ് ആണ്.ജ്യോതിഷ്.എം, സുനു.എ.വി, ഗണേഷ് മലയത്ത് എന്നിവർ ചേർന്ന് സംഭാഷണം എഴുതുന്ന ചിത്രത്തിന്റെ സഹനിർമാണം അക്ഷയ് കെജ്‌രിവാളും അശ്വതി നടുത്തൊടിയും ആണ് . പ്രൊഡക്ഷൻ ഡിസൈനർ അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോദ് രാഘവൻ, സംഗീതം അങ്കിത് മേനോൻ, എഡിറ്റർ ഷമീർ മുഹമ്മദ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY