SignIn
Kerala Kaumudi Online
Saturday, 27 June 2026 7.29 PM IST

വോട്ടെടുപ്പ് ദിവസം എത്തില്ല,​ പള്ളിചട്ടമ്പി ഏപ്രിൽ 10ന്

ss

ടൊവിനോ തോമസ് നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിചട്ടമ്പിയുടെ റിലീസ് ഏപ്രിൽ 10ലേക്ക് മാറ്റി. നേരത്തേ ഏപ്രിൽ 9നാണ് നിശ്ചയിച്ചിരുന്നു. ഏപ്രിൽ 9ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് റിലീസ് മാറ്രം. കയാദു ലോഹർ ആണ് നായിക. ഇത് വരെ കാണാത്ത ഒരു ലുക്കിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്.

വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ്കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് , സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചാണുക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്നാണ്നി ർമ്മിക്കുന്നത്. എസ്. സുരേഷ് ബാബു രചന നിർവഹിക്കുന്നു. ടിജോ ടോമി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ ഹിക്കുന്നത് ജെക്സ് ബിജോയ് ആണ്. മേഘശ്യാമും തൻസീറുമാണ് സഹനിർമ്മാതാക്കൾ. ദിലീപ് നാഥ് ആർട്ടും, മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA