SignIn
Kerala Kaumudi Online
Sunday, 28 June 2026 12.37 AM IST

അല്ലു അർജുൻ - അറ്റ്‌ലി ചിത്രത്തിൽ അനുഷ്ക ശർമ്മ

ss

അല്ലു അർജുൻ നായകനായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന സയൻ ഫിക്ഷൻ ബ്രഹ്മാണ്ഡ ചിത്രത്തിൽ ബോളിവുഡ് താരം അനുഷ്ക ശർമ്മയും.

ക്രിക്കറ്റ് താരവും ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്ടനുമായ വിരാട് കോലിയുടെ ഭാര്യയായ അനുഷ്ക ശർമ്മ ഇതാദ്യമായാണ് തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുന്നത്. പാൻ ഇന്ത്യൻ തലത്തിൽ അറ്റ്ലി ഒരുക്കുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിക്കുന്നത്. ദീപിക പദുകോൺ, ജാൻവി കപൂർ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് നായികമാർ. ഡാൻസ് നമ്പരുമായി പൂജ ഹെഗ്ഡെ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും അല്ലുവിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങുമെന്ന് സൂചന. ഏപ്രിൽ 8ന് ആണ് അല്ലു അർജുന്റെ പിറന്നാൾ. 2025 ഏപ്രിൽ 8ന് പിറന്നാൾ ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം.

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ വി എഫ് എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ് എക്സ് സ്റ്റുഡിയോ ആണ്.

അടുത്തവർഷം റിലീസ് ചെയ്യും. അതേസമയം സബ്‌നേ ബനാ ദ ജോഡി എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അനുഷ്ക ശർമ്മയുടെ അഭിനയ അരങ്ങേറ്റം.

തൃപ്‌തി ദിമ്രി പ്രധാന വേഷത്തിൽ എത്തി 2022ൽ റിലീസ് ചെയ്ത ഘോല എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ആണ് അനുഷ്‌ക ശർമ്മ അവസാനം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA