SignIn
Kerala Kaumudi Online
Sunday, 12 July 2026 5.09 PM IST

മേയ് തൂക്കാൻ 7 റിലീസുകൾ

ss

മേയ് മാസം മോഹൻലാലിന്റെ ദൃശ്യം 3,സൂര്യയുടെ കറുപ്പ് എന്നിവയുൾപ്പടെ 7 ചിത്രങ്ങൾ റിലീസിന്. മേയ് 21 ന് മോഹൻലാലിന്റെ ജന്മദിനത്തിൽ ദൃശ്യം 3 റിലീസ് ചെയ്യുന്നുവെന്ന സവിശേഷത കൂടിയുണ്ട്.ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ്, മുകുന്ദനുണ്ണി അസോസ്സിയേറ്റ്സിന് ശേഷം അഭിനവ് സുന്ദർനായ്ക് സംവിധാനം ചെയ്യുന്ന നസ് ലിൻ ചിത്രം മോളിവുഡ് ടൈംസ്, നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആന്റണി വർഗീസ് ചിത്രം കാട്ടാളൻ, ബേസിൽ ജോസഫിന്റെ നിർമ്മാണ പങ്കാളിത്തത്തിൽ നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത് ടൊവിനോ തോമസും ബേസിൽ ജോസഫും വിനീത് ശ്രീനിവാസനും നായകമാരാകുന്ന അതിരടി എന്നീ 4 ചിത്രങ്ങൾ മെയ് 14 ന് റിലീസ് ചെയ്യും. മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ,സൈജു കുറുപ്പ്, അന്ന രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജിത്. എസ്.നായർ സംവിധാനം ചെയ്യുന്ന അങ്കം അട്ടഹാസം മേയ് 1ന് റിലീസ് ചെയ്യാനാണ് നീക്കം. കഴിഞ്ഞ ദിവസം സെൻസറിംഗ് കഴിഞ്ഞ അങ്കം അട്ടഹാസത്തിന്റെ വിതരണാവകാശം മലയാളത്തിലെ ഒരു വമ്പൻ നിർമ്മാണ വിതരണക്കമ്പനി നേടി എന്നാണ് വിവരം.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച് വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന മധുവിധു മേയ് 1 ന് തിയേറ്ററുകളിലെത്തും. ഷറഫുദ്ദീൻ നായകനാകുന്ന മധുവിധുവിൽ കല്യാണി പണിക്കർ ആണ് നായിക. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ അഭിനയ അരങ്ങേറ്രം കൂടിയാണ് മധുവിധു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY