SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ധനുഷിന്റെ നായികയായി രുക്മിണി വസന്ത്

ss

ധനുഷ് നായകനായി തമിഴരസൻ പച്ച മുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രുക്മിണി വസന്ത് നായിക. ലബർ പന്ത് എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ സംവിധായകനാണ് തമിഴരസൻ പച്ചമുത്ത്. ധനുഷും രുക്മിണി വസന്തും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. ഡി 56 എന്ന് താത്കാലികമായി പേരിട്ട ചിത്രം തമിഴിൽ രുക്മിണി വസന്തിന്റെ മൂന്നാമത്തെ സിനിമയാണ്.

വിജയ് സേതുപതിയുടെ എയ്സ്, ശിവകാർത്തികേയന്റെ മദ്രാസി എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഋഷഭ് ഷെട്ടിയുടെ കാന്താര 2വിൽ കനകവതിയായി അഭിനയിച്ച് വൻ പ്രശംസ നേടിയ താരമാണ് രുക്മിണി വസന്ത്. യഷ് ചിത്രം ടോക്സിക്കിൽ നായികമാരിൽ ഒരാളാണ് . ജൂനിയർ എൻ.ടി.ആർ നായകനായി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഡ്രാഗണിലും രുക്മിണി വസന്ത് ആണ് നായിക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DHANUSH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY