SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

ഒാണം തൂക്കാൻ ദുൽഖറിന്റെ  ഐ ആം ഗെയിം 

ss

11 മാസം, നൂറിലധികം ലൊക്കേഷൻ,

156 ദിവസം നീണ്ട ചിത്രീകരണം

കഴിഞ്ഞ ഒാണം തൂക്കിയത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ലോക. അതിന് മുൻപത്തെ ഒാണം തൂക്കിയത് നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി.എക്സ്. ഇക്കുറി ഇരുവരും ഒരുമിച്ച് ഒാണം തൂക്കാൻ എത്തും. എെ ആം ഗെയിം എന്ന ചിത്രവുമായി. ചിത്രീകരണം പൂർത്തിയായ എെ ആം ഗെയിം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് . 11 മാസങ്ങളിലായി 156 ദിവസം നീണ്ടു നിന്ന ചിത്രീകരണം.നൂറിലധികം ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയത്. ദുൽഖറിന്റെ കരിയറിലെ മാത്രമല്ല, മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായിരിക്കും എെ ആം ഗെയിം.ദുൽഖർ സൽമാന്റെ നാല്പതാം ചിത്രം ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നടി സംയുക്ത വിശ്വനാഥൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥ. ആദർശ് സുകുമാരനും ഷഹബാസ് റഷീദ് ചേർന്ന് സംഭാഷണം എഴുതുന്നു. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഹെഡ് - സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ,സംഘട്ടനം അൻപറിവ്‌ ,

പി.ആർ.ഒ- ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY