SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ബ്രഹ്മാസ്‌ത്ര - 2,​ നവംബറിൽ ആരംഭിക്കും

ss

രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ആലിയഭട്ട് എന്നിവരെ പ്രധാന കഥാപാത്രമാക്കി അയൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബ്രഹ്മാസ്‌ത്രയുടെ രണ്ടാം ഭാഗം നവംബറിൽ ചിത്രീകരണം ആരംഭിക്കും. മൂന്നു ഭാഗങ്ങളായാണ് ബ്രഹ്മാസ്ത്ര ഒരുങ്ങുന്നത്. ബ്ളോക് ബസ്റ്ററായ ബ്രഹ്മാസ്ത്രയിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും രണ്ടാം ഭാഗത്തിൽ ഉണ്ടാകും എന്നാണ് വിവരം.

ബ്രഹ്മാസ്‌ത്ര ഭാഗം ഒന്ന് : ശിവ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. ഷാരൂഖ് ഖാൻ , ദീപിക പദുകോൺ എന്നിവർ അതിഥി വേഷത്തിൽ എത്തി.

നാഗാർജ്ജുന, മൗനി റോയ്, ഡിംപിൾ കപാഡിയ തുടങ്ങി നീണ്ട താരനിരയുണ്ടായിരുന്നു.

ഇന്ത്യൻ പുരാണങ്ങളിലെ ആഴത്തിൽ വേരൂന്നിയ സങ്കല്പങ്ങളും കഥകളും പ്രചോദനം ഉൾക്കൊണ്ട് ആധുനിക ലോകത്തിൽ സജ്ജീകരിക്കുന്ന പുതിയ സിനിമാറ്റിക് പ്രപഞ്ചം ആണ് ബ്രഹ്മാസ്‌ത്ര എന്നു അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് , ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർ ലൈറ്റ് പിക്‌ചേഴ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം. 2022 സെപ്തംബർ 9നായിരുന്നു ആദ്യ ഭാഗത്തിന്റെ റിലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY