SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

വിക്രം - റിയ ഷിബു ചിത്രം ജൂണിൽ ആരംഭിക്കും

ss

നായികയെ തീരുമാനിച്ചില്ല

വിക്രം, റിയ ഷിബു എന്നിവരെ പ്രധാന കഥാപാത്രമാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂൺ ആദ്യം ചെന്നൈയിൽ ആരംഭിക്കും. ചെന്നൈ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അറുപതു ദിവസത്തെ ഡേറ്റ് ചിയാൻ വിക്രം നൽകിയിട്ടുണ്ട് എന്നാണ് വിവരം. റിയ ഷിബു ഈ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിൽ നായിക റിയ അല്ല. നായികയെ തീരുമാനിച്ചിട്ടില്ല. നിർണായക വേഷത്തിൽ ആണ് റിയ ഷിബു എത്തുന്നത്. ഉർവശി, എം.എസ്. ഭാസ്കർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിയാൻ 63 എന്നു താത് കാലികമായി പേരിട്ട ചിത്രത്തിന്റെ ടൈറ്റിൽ ചിയാൻ വിക്രമിന്റെ 60-ാം ജന്മദിനത്തിൽ പുറത്തിറങ്ങി.ആർ.ഡി. രാജ ശേഖർ ഛായാഗ്രഹണവും റേമസ് ഡെറിക് ക്രാസ്റ്റ എഡിറ്റിംഗും നിർവഹിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം.സത്യ ജ്യോതി ഫിലിംസ് ആണ് നിർമ്മാണം.

2016ൽ ഇരുമുഖൻ എന്ന ആക്ഷൻ ചിത്രത്തിനുശേഷം വിക്രമും ആനന്ദ് ശങ്കറും ഒന്നിക്കുകയാണ്.

അതേസമയം റിയ ഷിബു നിർമ്മിച്ച വീര ധീര ശൂരൻ പാർട്ട് 2 എന്ന ചിത്രത്തിൽ വിക്രം ആയിരുന്നു നായകൻ. ഈ ചിത്രത്തിനുശേഷം വിക്രം ചിത്രം റിലീസ് ചെയ്തിട്ടില്ല. ദുഷാര വിജയൻ നായികയായി എത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY