SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

റായ ആയി അവതരിച്ച് വീണ്ടും യാഷ്

ss

ടോക്സിക് പുതിയ പോസ്റ്റർ

റായ എന്ന ശക്തമായ അവതാരത്തെ യഷ് അവതരിപ്പിക്കുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ജൂൺ 4ന് ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ സ്റ്റൈലിഷ് ആണ്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ആഘോഷമായി ചിത്രത്തിലെ ടീസർ എത്തിയിരുന്നു . ടോക്സിക്കിൽ നായകൻ മാത്രമല്ല, സഹതിരക്കഥാകൃത്തും സഹ നിർമ്മാതാവും ആണ്. കെ ജി എഫ് 2 ന്റെ ബ്ലോക്ക്ബസ്റ്റർ വിജയം കഴിഞ്ഞ് നാലു വർഷങ്ങൾക്കു ശേഷമാണ് യാഷിന്റെ ചിത്രം റിലീസിനൊരുങ്ങുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് നായികമാർ. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ റിലീസ് ചെയ്യും. രാജീവ് രവി ഛായാഗ്രഹണവും , രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി.പി. അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി , ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കെച കെമ്പഡിക്ക എന്നിവർ ചേർന്നാണ് സംഘട്ടനം . വെങ്കട് കെ. നാരായണയും യഷും ചേർന്ന് കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറിൽ നിർമ്മിക്കുന്നു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY