SignIn
Kerala Kaumudi Online
Saturday, 18 July 2026 8.15 PM IST

കറുപ്പിന് റീ സെൻസർ,​ 2 മണിക്കൂർ 32 മിനിറ്റ്

sss

2 മണിക്കൂർ 32 മിനിറ്റ്

സൂര്യ നായകനായി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രം റീ സെൻസർ ചെയ്തു. രണ്ടു മിനിറ്റ് കൂടി ദീർഘിപ്പിച്ചു. 2 മണിക്കൂർ 32 മിനിറ്റാണ് ദൈർഘ്യം .സൂര്യയും തൃഷയും രണ്ടുപതിറ്റാണ്ടിനുശേഷം ഒരുമിക്കുന്ന കറുപ്പ് മേയ് 14ന് ലോകവ്യാപകമായി റിലീസ് ചെയ്യും. സൂര്യയും നടൻ കൂടിയായ ആർ. ജെ. ബാലാജിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ്.

മാസ് ഘടകങ്ങളാൽ സമ്പന്നമായ പൂർണ എന്റർടെയ്നറായിരിക്കും.സൂര്യയും തൃഷയും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് ‘കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ഈണം . ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡ്രീം വാരിയർ പിക് ചേഴ്സ് ആണ് ബിഗ് ബഡ്ജറ്റിൽ ചിത്രം നിർമ്മിക്കുന്നത്. ജി. കെ. വിഷ്ണു ഛായാഗ്രഹണം നിർവഹിക്കുന്നു.കലൈവാനൻ ആണ് എഡിറ്റർ,​ അൻപറിവ് വിക്രംമോർ ജോഡികളാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നന്നത്.പി .ആർ . ഒ : പ്രതീഷ് ശേഖർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY