SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.10 AM IST

പൃഥ്വിയും ദുൽഖറും നിവിൻ പോളിയും, വരുന്നത്,​ സ്റ്റൈലിഷ് സിനിമാ ഓണം

sss

ഖലീഫ ആഗസ്റ്റ് 20ന്

ഇക്കുറി സ്റ്റൈലിഷ് സിനിമാ ഓണം. ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും അഭിനയ ജീവിതത്തിലെ സ്റ്റൈലിഷ് കഥാപാത്രങ്ങളുമാണ് ഇരുതാരങ്ങളും എത്തുന്നത്. ദുൽഖർ സൽമാന്റെ ഐ ആം ഗെയിം പൃഥ്വിരാജിന്റെ ഖലീഫ എന്നിവയാണ് ചിത്രങ്ങൾ. നിവിൻ പോളിയുടെ ബത്‌ലഹേം കുടുംബ യൂണിറ്റ് ആണ് മറ്റൊരു ഓണം റിലീസ്. നിവിന്റെ

കഥാപാത്രം അത്ര സ്റ്റൈലിഷ് അല്ലെന്നാണ് സൂചന. എന്നാൽ ബ്ളോക് ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനുമായ ഗിരീഷ് എഡിയുമായാണ് നിവിൻ പോളി കൈകോർക്കുന്നത്. നായിക മമിത ബൈജുവും.

മാമ്പറയ്ക്കൽ ആമിർ അലി എന്ന സ്വർണക്കടത്തുകാരൻ പൃഥ്വിരാജ് എത്തുന്നു.

മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. ബോളിവുഡ് താരം നീൽ നിതിൻ മുകേഷും താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ.ജിനു എബ്രഹാം ആണ് രചന. ജിനു എബ്രഹാംഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച എെ ആം ഗെയിം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്നു.

സ്റ്റൈലിഷ്, മാസ്സ് ലുക്കിൽ ദുൽഖർ എത്തുന്നതിനാൽ ആരാധകർ ഏറെ പ്രതീക്ഷയിൽ. ഏറെ നാളുകൾക്കുശേഷം ആണ് ദുൽഖർ സൽമാൻ നായകനായ മലയാള ചിത്രം എത്തുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചിച്ചത് ഷഹബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും.അതേസമയം റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ബത്ലഹേം കുടുംബ യൂണിറ്റ് .

സംഗീത് പ്രതാപ്,​ ശ്യാം മോഹൻ ,​ സുരേഷ് കൃഷ്ണ,​ ബിന്ദു പണിക്കർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഗിരീഷ് എ .ഡിയും കിരൺ ജോസിയും ചേർന്നാണ് രചന. വിതരണം ഭാവന റിലീസ് .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY