SignIn
Kerala Kaumudi Online
Friday, 02 October 2026 10.14 AM IST

ബാലകൃഷ്ണ - കൊരട്ടാല ശിവ ചിത്രത്തിന് തുടക്കം

ss

തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ നായകനായി സൂപ്പർ ഹിറ്റ് സംവിധായകൻ കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അമരാവതിയിൽ നടന്ന പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. NBK 112 എന്ന് താത്കാലികമായി പേരിട്ട ചിത്രം, എസ്എൽവി സിനിമാസിന്റെയും യുവസുധ ആർട്‌സിന്റെയും ബാനറിൽ സുധാകർ ചെറുകുരിയും സുധാകർ മിക്കിളിനേനിയും ചേർന്നാണ് നിർമ്മിക്കുന്നത്. ജനത ഗ്യാരേജ് , ദേവര തുടങ്ങി നിരവധി സൂപ്പൂർ ഹിറ്ര് ചിത്രങ്ങളുടെ സംവിധായകനായ കൊരട്ടാല ശിവയും നന്ദമുരി ബാലകൃഷ്ണയും ഇതാദ്യമായാണ് ഒരുമിക്കുന്നത്. ആന്ധ്രാപ്രദേശ് മന്ത്രിമാരായ നരാ ലോകേഷ്, കണ്ടൂല ദുർഗേഷ് എന്നിവർ മുഖ്യാതിഥികളായി പൂജ ചടങ്ങിൽ പങ്കെടുത്തു. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖരായ സുരേഷ് ബാബു, ഗോപിചന്ദ് മാലിനേനി, വെങ്കട സതീഷ് കിലാരു, സാഹു ഗരപതി എന്നിവരും പങ്കെടുത്തു. കണ്ഡുല ദുർഗേഷ് സ്വിച്ച് ഓൺ നിർവഹിച്ചു, നര ലോകേഷ് ക്ലാപ്പ് ബോർഡ് നൽകി. ബാലകൃഷ്ണയുടെ മകൾ നന്ദമുരി തേജസ്വിനിയും ചടങ്ങിൽ സന്നിഹിതയായിരുന്നു. പി.ആർ.ഒ : ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY