SignIn
Kerala Kaumudi Online
Monday, 10 August 2026 6.58 AM IST

നിവിൻ പോളി ചിത്രം കൊച്ചിയിൽ, രുക്‌മിണി വസന്ത് മലയാളത്തിൽ

ss

കാ​ന്താ​ര​ ​ചാ​പ്ട​ർ​ 1​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​തെ​ന്നി​ന്ത്യ​ൻ​ ​പ്രേ​ക്ഷ​ക​രു​ടെ​യും​ ​മ​ല​യാ​ളി​ക​ളു​ടെ​യും​ ​മ​നം​ ​ക​വ​ർ​ന്ന​ ​രു​ക്മി​ണി​ ​വ​സ​ന്ത് ​മ​ല​യാ​ള​ത്തി​ൽ.​ ​നി​വി​ൻ​ ​പോ​ളി​യു​ടെ​ ​നാ​യി​ക​യാ​യി​ ​മ​ല​യാ​ള​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ ​ചി​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​നാ​ഷി​ദ് ​ഫാ​മി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​
നി​വി​ൻ​ ​പോ​ളി​ ​നാ​യ​ക​നാ​യി​ ​നാ​ഷി​ദ് ​ഫാ​മി​ ​സം​വി​ധാ​യ​ക​നാ​വു​ന്ന​ത് ​ജൂ​ൺ​ 20​ന് ​കേ​ര​ള​ ​കൗ​മു​ദി​യി​ൽ​ ​വാ​ർ​ത്ത​ ​വ​ന്നി​രു​ന്നു.​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യ​ ​ജ​യ​ ​ജ​യ​ ​ജ​യ​ ​ജ​യ​ഹേ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​സം​വി​ധാ​യ​ക​ൻ​ ​വി​പി​ൻ​ദാ​സി​നൊ​പ്പം​ ​ചേ​ർ​ന്ന് ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ത് ​നാ​ഷി​ദ് ​ആ​ണ്.​ ​കൊ​ച്ചി​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ ​ചി​ത്ര​ത്തി​ൽ​ ​അ​ജു​ ​‌​വ​ർ​ഗീ​സ് ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​ജ​ഗ​ദീ​ഷ്,​ ​ക​ലാ​ര​ഞ​ജി​നി,​ ​അ​ശോ​ക​ൻ​ ​തു​ട​ങ്ങി​ ​വ​ലി​യൊ​രു​ ​താ​ര​നി​ര​അ​ണി​നി​ര​ക്കു​ന്നു.​ ​നി​വി​ൻ​ ​പോ​ളി​യു​ടെ​ 51ാം​ ​ചി​ത്ര​മാ​ണി​ത്.​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട് ​ഫി​ലിം​സി​ന്റെ​യും​ ​പോ​ളി​ ​ജൂ​നി​യ​ർ​ ​പി​ക് ​ചേ​ഴ്സി​ന്റെ​യും​ ​ഗ്രീ​ൻ​ ​റൂം​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട്,​ ​നി​വി​ൻ​ ​പോ​ളി,​ ​സി​ബി​ ​ചാ​വ​റ,​ ​ര​ഞ്ജി​ത്ത് ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​ബ​ബ്ലു​ ​അ​ജു,​ ​എ​ഡി​റ്റിം​ഗ്:​ ​ക​ണ്ണ​ൻ​ ​മോ​ഹ​ൻ,​ ​കോ​ ​റൈ​റ്റ​ർ​:​ ​നി​ധി​ൻ​ ​നാ​ഗേ​ഷ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ൻ​:​ ​ആ​ഷി​ക് ​എ​സ്,​ ​മേ​ക്ക​പ്പ്:​ ​റോ​ണ​ക്സ് ​സേ​വ്യ​ർ​ .​ ​ഒ​റ്റ​ ​ഷെ​ഡ്യൂ​ളി​ൽ​ ​പൂ​ർ​ത്തി​യാ​കു​ന്ന​ ​ചി​ത്രം​ ​ഗ്രീ​ൻ​ ​റൂം​ ​റി​ലീ​സ് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും.​അ​തേ​സ​മ​യം​ ​കൈ​നി​റ​യെ​ ​ചി​ത്ര​ങ്ങ​ളു​മാ​യി​ ​യാ​ത്ര​യി​ലാ​ണ് ​രു​ക്മി​ണി​ ​വ​സ​ന്ത്.​ ​യ​ഷ് ​നാ​യ​ക​നാ​യ​ ​ടോ​ക് ​സി​ക്,​​​ ​ജൂ​നി​യ​ർ​ ​എ​ൻ.​ടി.​ആ​ർ​ ​നാ​യ​ക​നാ​യ​ ​ഡ്രാ​ഗ​ൺ​ ​എ​ന്നി​വ​യാ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ങ്ങ​ൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUKMINI VASANTH, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY