ഒരു പ്രണയ ബന്ധത്തിൽ പെട്ടു പോയതിന്റെ പേരിൽ രണ്ട് വർഷക്കാലം താനനുഭവിച്ച മാനസിക പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരൻ. "അന്യനിലെ റെമോയെപ്പോലെയായിരിക്കും ഇന്ന് അയാൾ, ഇത്രയും സ്നേഹമുള്ളൊരാളെ കിട്ടിയല്ലോയെന്നോർത്ത് സന്തോഷിക്കും, നാളെ അയാൾ അന്യനാകും. നമ്മളെ ഒരാൾ പിന്നിൽ നിന്ന് കുത്തിയാൽ പോലും തിരിഞ്ഞു നോക്കില്ല. തൊട്ടടുത്ത ദിവസം അയാൾ അമ്പിയാകും.
ചെയ്തതിനൊക്കെ മാപ്പിരക്കും" അനുപമ പറയുന്നു.തന്റെ മുൻ പങ്കാളിയിൽ നിന്നുള്ള പീഡനം തന്നെ ശാരീരികമായും മാനസികമായും തളർത്തിയെന്നും അനുപമ പറഞ്ഞു.തങ്ങളുടെ ബന്ധം തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ അയാൾവിവാഹ നിശ്ചയത്തിലേക്ക് വരെ എത്തിച്ചിരുന്നെങ്കിലും, ആ ബന്ധം അവസാനിപ്പിക്കാൻ താൻ തീരുമാനിക്കുകയായിരുന്നു . അഭിനയം അവസാനിപ്പിച്ച് പൂർണമായും തന്നെ അവരുടെ നിയന്ത്രണത്തിലാക്കാനുള്ള ധൃതിയുടെ ഭാഗമായിരുന്നു. ഈ ബന്ധം ശരിയല്ലെന്ന് വീട്ടുകാർ, പ്രിയപ്പെട്ട സുഹൃത്തുക്കൾ, എന്റെ കൂടെയുള്ള സ്റ്റാഫുകൾ എന്നിവർക്ക് എല്ലാം തുടക്കംമുതൽ അറിയാമായിരുന്നു.
ഞാൻ ചുരുങ്ങിപ്പോകുന്നത് അവർ കണ്ടു. എന്റെ കരിയറിലെ ഏറ്റവും വിജയകരമായ സിനിമകളിലൊന്നായ ഡ്രാഗൺ ഞാൻ എന്തുകൊണ്ട് പ്രമോട്ട് ചെയ്തില്ല? ചെയ്യാനിരുന്ന ഒരുപാട് പ്രോജക്ടുകൾ ഉപേക്ഷിക്കേണ്ടിവരുന്നു.എന്റെ പൂർണ നിയന്ത്രണത്തിലായിരുന്ന കാര്യങ്ങളിൽ നേരിട്ടുള്ള ഇടപെടലുകൾ ഉണ്ടായി. വളരെ സത്യസന്ധമായി പറഞ്ഞാൽ സുഖമാണോ? എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ കരഞ്ഞുപോകുമോ എന്ന് എനിക്ക് ഭയമായിരുന്നു. അനുപമയുടെ വാക്കുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |