
ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ, സംവൃത സുനിൽ എന്നിവരെ പ്രധാന കഥാപാത്രമാക്കി സഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കിയിൽ പുരോഗമിക്കുന്നു. ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ സംവൃത സിനിമയിൽ തിരിച്ചെത്തി. വിവാഹശേഷം സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ സംവൃത ആറു വർഷത്തിനുശേഷം ആണ് സിനിമയിൽ. ജിബിൻ ഗോപിനാഥ് , അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ ,റിയാസ് ഖാൻ, ശ്രുതി ജയൻ ബിസാൽ പ്രസന്ന എന്നിവരാണ് മറ്റ് താരങ്ങൾ.
വൻ വിജയം നേടിയ പ്രകമ്പനം എന്ന ചിത്രത്തിനുശേഷം നവരസാ ഫിലിംസ് , സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസ് എന്നീ ബാനറിൽ ശ്രീജിത്ത് കെ.എസ്സും, കാർത്തികേയൻ എസ്സുമാണ് നിർമ്മാതാക്കൾ.രചന അജി തങ്കം പീറ്റർ, ഛായാഗ്രഹണം സുനിൽ കെ.എസ് . ഗപ്പി, അമ്പിളി, ആശാൻ എന്നീ ചിത്രങ്ങളിലൂടെ സംവിധായകൻ ജോൺ പോൾ ജോർജാണ് ആണ് സംഗീതം . എഡിറ്റിംഗ് -കിരൺ ദാസ്, പശ്ചാത്തല സംഗീതം- അജേഷ് ആന്റോ , പ്രൊഡക്ഷൻ ഡിസൈൻ- സുഭാഷ് കരുൺ, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി . പി.ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |