SignIn
Kerala Kaumudi Online
Saturday, 10 October 2026 5.32 AM IST

തീ പിടിപ്പിച്ച് സൂര്യയുടെ സീൻ ആദ്യ ഗാനം

ss


സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘ആതി ഇവ യാരാ’യുടെ ലിറിക്കൽ വീഡിയോ പുറത്ത്. സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികൾ രചിച്ച് ആലപിച്ചത് ലുങ്കി ബോയ്സ്’ ഫെയിം രാജ് പ്രിയൻ ആണ്. ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചതും രാജ് പ്രിയൻ തന്നെയാണ്. ലിറിക്കൽ വീഡിയോയിൽ രാജ് പ്രിയന്റെ സാന്നിധ്യവും ഗാനത്തിന്റെ താളവും എന്റർടെയ്ൻമെന്റ് സ്വഭാവത്തിലേക്ക് സൂചന നൽകുന്നു. ആദ്യ സിംഗിൾ പുറത്തിറങ്ങിയതോടെ മറ്റ് ഗാനങ്ങൾക്കായി കാത്തിരിപ്പും ശക്തമാകുന്നു.സുഷിൻ ശ്യാമിന്റെ തമിഴ് അരങ്ങേറ്റ ചിത്രം ആണ്. സോണി മ്യൂസിക് സൗത്താണ് മ്യൂസിക് അവകാശം.


മലയാളി താരം നസ്‌ലിനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് നിർമ്മാണം. സഹനിർമ്മാതാവ് ജയശ്രീ ദാമോദരൻ. ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ വിതരണം ശ്രീ ഗോകുലം മൂവീസാണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.പി.ആർ.ഒ: ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURYA, SCENE MOVIE, CINEMANEWS, TAMILMOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY