SignIn
Kerala Kaumudi Online
Saturday, 27 June 2026 8.06 AM IST

രജനിയുടെ ധർമൻ ചെന്നൈയിൽ ആരംഭിച്ചു

ss

രജനികാന്ത് നായകനായി അശ്വത് മാരി മുത്തു സംവിധാനം ചെയ്യുന്ന ധർമൻ ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അധർമം ചെയ്യുന്ന ഡോക്ടറുടെ വേഷം ആണ് രജനികാന്തിന്. മുഴുനീള ഡോക്ടർ വേഷത്തിൽ രജനികാന്ത് എത്തുന്നത് ആദ്യം ആണ്. സിമ്രാനും റാഷി ഖന്നയുമാണ് നായികമാർ. യോഗി ബാബു ആണ് മറ്റൊരു പ്രധാന താരം. മലയാള താരങ്ങളായ ബേസിൽ ജോസഫ്,​ നസ്ലിൻ എന്നിവരുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. അൻപറിവ് ആണ് ആക്ഷൻ കൊറിയോഗ്രാഫി. സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് നിർമ്മാണം. 40 വർഷത്തിനുശേഷം കമലും രജനിയും ഒരുമിക്കുന്ന ചിത്രം കൂടി ആണ്.

ചിത്രത്തിൽ കമൽഹാസൻ അതിഥി വേഷത്തിൽ എത്തുമെന്ന് വാർത്തകളുണ്ട്. രജനികാന്തും ഡ്രാഗൺ എന്ന പ്രദീപ് രംഗനാഥന്റെ ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ സംവിധായകൻ അശ്വത് മാരി മുത്തുവും ഒരുമിക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY