SignIn
Kerala Kaumudi Online
Friday, 23 October 2026 10.21 PM IST

'അസുഖമില്ലെങ്കിൽ ഞാൻ ഉറപ്പായും വരും' ആരാധകരോട് സായ് പല്ലവി

ss

നാഗചൈതന്യയുടെ നായികയായി അഭിനയിക്കുന്ന പ്രണയചിതം തണ്ടേലിന്റെ പ്രൊമോഷൻ തിരക്കിൽ അതീവ ക്ഷീണിതയായി ഹോട്ടലിൽ നിന്ന് കാറിലേക്ക് കയറുന്ന സായി പല്ലവിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. ഇതിനിടെ ഒരു ആരാധകൻ 'പ്രസ് മീറ്റിന് എത്തില്ലേ' എന്ന് ചോദിക്കുമ്പോൾ എനിക്ക് പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലെങ്കിൽ ഉറപ്പായും എത്തും എന്ന് സായ് പല്ലവി മറുപടി പറയുന്നുണ്ട്. ആരാധകരോടുള്ള ഇടപെടലും കൊണ്ടും ലാളിത്യം കൊണ്ടും സായ് പല്ലവി ഇതിനു മുൻപും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

ശ്രീകാകുളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാർത്ഥ കഥയാണ് തണ്ടേൽ പറയുന്നത്. ചന്തു മൊങ്ങേടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശക്തമായ നായിക വേഷമാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സമീപകാലത്ത് പതിവ് നായിക വേഷങ്ങൾക്കിപ്പുറം അഭിനയ പ്രാധാന്യം നിറഞ്ഞ വേഷങ്ങൾ സായ് പല്ലവിക്കു ലഭിക്കുന്നുണ്ട്. തമിഴിലെ ബോക് ബസ്റ്റർ ചിത്രം അമരനിൽ അതിഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ദുൽഖർ സൽമാന്റെ നായികയായി തെലുങ്കിൽ അഭിനയിക്കുകയാണ് താരം. നിവിൻപോളിയുടെ നായികയായി മലയാളത്തിലേക്ക് വീണ്ടും വരാൻ ഒരുങ്ങുകയാണ് . നിതേഷ് തിവാരിയുടെ രാമായണത്തിൽ സീതയുടെ വേഷമാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY