SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 AM IST

പ്രിയന് മാത്രം ഞാൻ.... അതേ വസ്ത്രം ധരിച്ച് സംവൃത സുനിൽ

samvrutha

റോബിൻഹുഡ് എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ ഉപയോഗിച്ച വസ്ത്രം വീണ്ടും ധരിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടി സംവൃത സുനിൽ. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പമുള്ള പ്രിയനുമാത്രം ഞാൻ എന്ന പ്രണയഗാനത്തിൽ സംവൃത ധരിച്ച റ്റർറ്റൽ നെക് ടോപ്പ് വീണ്ടും ധരിച്ചാണ് സംവൃത ചിത്രം പങ്കുവച്ചത്. ഇത്രയും വർഷങ്ങൾകഴിഞ്ഞിട്ടും സംവൃതയ്ക്ക് യാതൊരു വിധമാറ്റങ്ങളും വന്നിട്ടില്ലേയെന്ന് ചോദിച്ച് അത്ഭുതപ്പെടുകയാണ് ആരാധകർ. 2009 ൽ ആണ് ജോഷിയുടെ സംവിധാനത്തിൽ റോബിൻ ഹുഡ് റിലീസ് ചെയ്തത്. 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്ത് അരങ്ങേറിയ താരമാണ് സംവൃത സുനിൽ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. 2012 ൽ അഖിൽ ജയരാജുമായുള്ള വിവാഹത്തെ തുടർന്ന് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു. രണ്ടുമക്കളുടെ അമ്മയായി നോർത്ത് കലിഫോർണിയയിലാണ് സുവൃതയുടെ താമസം. സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ വിവാഹശേഷം അഭിനയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY