
ഗ്ളാമറിന് ഒരുപാട് തലങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞെന്ന് നടി ആരാധ്യ ദേവി. സാരി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ആരാധ്യ.
ഗ്ളാമളർ റോളുകൾ ചെയ്യുന്നില്ലെന്ന് നേരത്തേ പറഞ്ഞതിൽ പശ്ചാത്തപിക്കുന്നില്ല. കാരണം അത് അന്നത്തെ എന്റെ വികാരങ്ങളാണ് പ്രതിഫലിപ്പിച്ചത്. ആ സമയത്ത് എന്റെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു.എന്നെ സംബന്ധിച്ച് ഗ്ളാമറസ് ഇന്ന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. വസ്ത്രത്തിന് അതിൽ യാതൊരു പ്രസക്തിയുമില്ല. ഇതൊരു വികാരമാണ്. അന്ന് ഞാൻ പറഞ്ഞതുമായി ബന്ധപ്പെട്ട് ഒരുപാട് ട്രോളുകൾ വരുന്നുണ്ട്. അന്നത്തെ 22 കാരിയായ എന്നെ ഭാവിയിൽ ഞാൻ കുറ്റം പറയാനും പോകുന്നില്ല. ഭാവിയിൽ എന്തു തരത്തിലുള്ള വേഷം ചെയ്യാനും തയ്യാറാണ്. ശ്രീലക്ഷ്മി എന്ന പേര് എനിക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നു. മാതാപിതാക്കളും രാം ഗോപാൽവർമ്മസാറും കുറച്ചുപേരുകൾ നിർദ്ദേശിച്ചു. അതിൽനിന്ന് തിരഞ്ഞെടുത്തതാണ് ആരാധ്യ. അഭിനയം മുൻപേ ഇഷ്ടമായിരുന്നു. സ്കൂളിൽ നാടകങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. എന്നാൽ സാധാരണ കുടുംബത്തിൽനിന്ന് വരുന്ന പെൺകുട്ടി എന്ന നിലയിൽ നടിയാകുക എന്ന സാഹചര്യം ഉണ്ടായിരുന്നില്ല.
ആ സ്വപ്നം അന്നേ കുഴിച്ചുമൂടി. പിന്നീടാണ് ഇതൊക്കെ സ്വപ്നം പോലെ സംഭവിച്ചത്.
സാരി എന്ന സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അത് എന്നെ ബാധിക്കുകയില്ല. കാരണം ഇതുവരെ നടന്നതെല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഇൗ നിമിഷങ്ങളെ ഓർത്ത് സന്തോഷിക്കും. അത്രമാത്രം. ആരാധ്യയുടെ വാക്കുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |