SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

ഷറഫുദീനും അനുപമ പരമേശ്വരനും ദ പെറ്റ് ഡിക്ടറ്റീവ് ഏപ്രിൽ 25ന്

ss

ഷറഫുദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന ദ പെറ്റ് ഡിക്ടറ്റീവ് ഏപ്രിൽ 25ന് തിയേറ്ററിൽ.
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ
'ഹലോ മമ്മി'യുടെ വിജയത്തിനുശേഷം അഭിനയിക്കുന്ന സിനിമയാണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ആദ്യം ചിത്രം കൂടിയാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ . ഷറഫുദീൻ നായകനായി മികച്ച വിജയം നേടിയ മധുര മനോഹര മോഹം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നടൻ കൂടിയായ ജയ് വിഷ്ണു. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം .അഭിനവ് സുന്ദർ നായ്ക് എഡിറ്റിംഗ് നിർവഹിക്കുന്നു. രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്. വിതരണം ഡ്രീം ബിഗ് ഫിലിംസ്.
പി .ആർ .ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY