SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

'സിക്കന്ദർ' മുരുഗദോസിന്റെ സർക്കാരോ?

ss

സൽമാൻഖാൻ നായകനായി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദർ ടീസർ പുറത്ത്. പഞ്ച് ഡയലോഗും സ്റ്റൈലും കൂടിക്കലർന്ന പക്ക മാസ് പടമാകും സിക്കന്ദർ എന്ന സൂചന ടീസർ നൽകുന്നു. എന്നാൽ വിജയ് നായകനായി സർക്കാരിന്റെ റീമേക്കാണോ എന്ന സംശയത്തിൽ ആരാധകർ. സിക്കന്ദറിന്റെ ടീസറിൽ ഫ്ളൈറ്റിനകത്തുവച്ചുള്ള ഒരു ഫൈറ്റ് സീനുണ്ട്. ഇതും ടീസറിലെ മറ്റു സീനുകളും കൂടി കാണുമ്പോൾ സർക്കാർ തന്നെയോ സിക്കന്ദർ എന്നു തോന്നിപ്പോകുന്നു. സർക്കാർ സംവിധാനം ചെയ്തത് മുരുഗദോസാണ് .

സർക്കാരിന്റെ റീമേക്ക് എങ്കിൽ സൽമാൻഖാന് ഈ ചിത്രവും പരാജയമായിരിക്കുമെന്ന് ആരാധകർ. ഈദ് റിലീസായി മാർച്ച് 30ന് സിക്കന്ദർ റിലീസ് ചെയ്യും. രശ്മിക മന്ദാന, സത്യരാജ്, ഫർമാൻ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ തുടങ്ങി നീണ്ട താരനിരയുണ്ട്. ഒരിടവേളക്കുശേഷം എ. ആർ. മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയണ് . സാജിദ് നദിയാദ് വാല ഗ്രാന്റ് സൺസാണ് നിർമ്മാണം.

400 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്. എസ്. തിരുനാവുക്കരശു ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് നാരായണൻ ആണ് പശ്ചാത്തല സംഗീതം. തമിഴകത്തെ പ്രശസ്തനായ സന്തോഷ് നാരായണൻ ആദ്യമായാണ് ഹിന്ദിയിൽ. മലയാളിയായ വിവേക് ഹർഷൻ ആണ് എഡിറ്റർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY