SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

നാഗാർജുനയുടെ 100-ാം ചിത്രം, ശ്രീലീലയും തബുവും

dd

തെലുങ്ക് സൂപ്പർ താരം നാഗാർജുന നായകനാകുന്ന നൂറാമത്തെ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

കിംഗ് 100 എന്നു താത്കാലികമായി പേരിട്ട ചിത്രം നവീൻ ആർ. കാർത്തിക് സംവിധാനം ചെയ്യുന്നു. ശ്രീലീല ആണ് നായിക. ബോളിവുഡ് താരം തബുവും പ്രധാന വേഷത്തിൽ എത്തുന്നു. കുടുംബ പശ്ചാത്തലത്തിൽ ആക്‌ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ നീണ്ട ഷെഡ്യൂൾ മൈസൂരിൽ ആയിരിക്കും.

അതേസമയം 90കളിൽ മണിരത്നത്തിന്റെ ഗീതാഞ്ജലിയിൽ ഇളയരാജയുടെ സംഗീതത്തിൽ തരംഗമായി മാറിയ 'ഓ പ്രിയ പ്രിയ" എന്ന ഗാനത്തിലൂടെ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രശസ്തി നേടിയതിനൊപ്പം നാഗാർജുനയുടെ കരിയറും മാറി.

പ്രശസ്ത തെലുങ്ക് താരമായിരുന്ന അക്കിനേനി നാഗേശ്വരരാവുവിന്റെയും അന്നപൂർണയുടെയും മകനാണ് നാഗാർജുന. ഗീതാഞ്ജലിയും ശിവയും നാഗാർജുനയെ സൂപ്പർ താരമാക്കി. റാംഗോപാൽ വർമ്മയുടെ കന്നി സംവിധാന സംരംഭമായിരുന്നു ശിവ. തുടർന്ന് നാഗാർജുന നായകനായി നിരവധി ഹിറ്റ് ചിത്രങ്ങൾ പിറന്നു.

ബ്രഹ്മാസ്‌ത്രയും വൈൽ ഡോഗും, ഗോസ്റ്റും നാസാമി രംഗയും എല്ലാം അക്കൂട്ടത്തിൽപ്പെടും. രജനികാന്ത് ചിത്രം കൂലിയിൽ പ്രതിനായകനായി പോയ വർഷം എത്തി. സ്വന്തം നിർമ്മാണ കമ്പനിയായ അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് 100-ാം സിനിമ.

തെലുങ്ക് സിനിമാലോകത്ത് 'കിംഗ്" എന്നാണ് നാഗാർജുന അറിയപ്പെടുന്നത്.

താരപ്പകിട്ടേറുന്ന തട്ടുപൊളിപ്പൻ ചിത്രങ്ങൾക്കൊപ്പം പരീക്ഷണ സിനിമകളും ബയോപിക്കുകളും കരിയറിന്റെ ആരംഭം മുതൽ ചെയ്ത നാഗാർജുനയ്ക്ക് 'സെല്ലുലോയ്‌ഡ് സയന്റിസ്റ്റ്" എന്ന ചെല്ലപ്പേര് കൂടിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY