SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.44 AM IST

80 മില്യൺ കാഴ്ചക്കാരുമായി നാനിയുടെ ആയാ ഷേർ

dd

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസ്'ലെ ആദ്യ ഗാനം "ആയാ ഷേർ" യൂട്യൂബിൽ 80 മില്യൺ കാഴ്ചക്കാരെയും നേടി കുതിപ്പ് തുടരുന്നു.നേരത്തേ ഈ ഗാനം ആഗോള തലത്തിൽ വ്യത്യസ്ത രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടുകളിൽ ട്രെൻഡ് ചെയ്തിരുന്നു. 9 രാജ്യങ്ങളിൽ ആണ് ഒന്നാമതായി ട്രെൻഡ് ചെയ്തത്. റിലീസ് ചെയ്ത് 24 മണിക്കൂറിനകം 15 മില്യണിൽ കൂടുതൽ കാഴ്ചക്കാരെ യൂട്യൂബിൽ നിന്ന് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഗാനത്തിലെ നാനിയുടെ ഐക്കണിക് ഹുക്ക് സ്റ്റെപ്പും ലോകം മുഴുവൻ വൈറലായി . ഇൻസ്റ്റാഗ്രാം റീൽസിലും യൂട്യൂബ് ഷോർട്ട്സിലും ഗാനവും നാനിയുടെ നൃത്തവും തരംഗമായിട്ടുണ്ട്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് "ആയാ ഷേർ" ഒരുക്കിയിരിക്കുന്നത്.കയാദു ലോഹർ ആണ് നായിക.ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് നിർമ്മാണം. ബോളിവുഡ് താരം രാഘവ് ജൂയാൽ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽകർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം. എസ് ചൗധരി, രാം ജഗൻ എന്നിവരാണ് മറ്റ് താരങ്ങൾ. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രം ആഗസ്റ്റ് 21ന് പ്രദർശനത്തിന് എത്തും. പി.ആർ. ഒ- ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY