SignIn
Kerala Kaumudi Online
Sunday, 19 July 2026 11.36 AM IST

യാഷ് പറയുന്നു , അതുക്കും മേലെ ടോക്സിക്

ss

_ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക് സിക് ഗ്യാങ്സ്റ്റർ സിനിമകളുടെ പതിവ് ശൈലികളെ പൊളിച്ചെഴുതുന്ന പുതിയൊരു പരീക്ഷണമായിരിക്കുമെന്ന് ചിത്രത്തിലെ നായകനായ റോക്കിംഗ് സ്റ്റാർ യാഷ്.. ലാസ് വെഗാസിൽ നടന്ന സിനിമാകോൺ 2026-ൽ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺഅപ്‌സി'നെക്കുറിച്ച് സംസാരിക്കുകയായിരുന്നു യാഷ്. വളരെ വലിയൊരു ലക്ഷ്യത്തോടു കൂടിയുള്ള പ്രൊജക്റ്റാണ് ടോക്സിക്. പ്രേക്ഷകർ നൽകുന്ന വിജയം വെറുമൊരു ആഘോഷമായി മാത്രമല്ല കാണുന്നത്; ഓരോ തവണയും എന്നെത്തന്നെ കൂടുതൽ മെച്ചപ്പെടുത്താനും അതിലും മികച്ചത് എന്തെങ്കിലും ചെയ്യാനുമുള്ള ഉത്തരവാദിത്തമായാണ് കരുതുന്നത്. ഇന്ത്യയിൽ എനിക്ക് ലഭിക്കുന്ന സ്നേഹവും പിന്തുണയും പറഞ്ഞറിയിക്കാനാവാത്തതാണ്. അതുകൊണ്ട് തന്നെ, നമ്മുടെ കഥകളെയും ഇന്ത്യൻ സിനിമാ വ്യവസായത്തെയും ഒരു ആഗോള തലത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അത്തരമൊരു ശ്രമമാണ് ടോക്സിക്കും. കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും ആഗോളതലത്തിൽ നേരിട്ട് എത്തിക്കാനുമായി ടോക്‌സിക് ഇംഗ്ലീഷിലും ചിത്രീകരിച്ചിട്ടുണ്ട്. വലിയ ക്യാൻവാസിലുള്ള ആക്ഷൻ സിനിമയാണ് ടോക്സിക്, എന്നാൽ സാധാരണ ഗ്യാങ്‌സ്റ്റർ സിനിമ മാത്രമല്ല; രൂപകാത്മകമായ ഒരു സ്വഭാവം ടോക്സിക്കിനുണ്ട്. സംവിധായിക ഗീതു മോഹൻദാസ് ഒരു ഗ്യാങ്സ്റ്റർ സിനിമയ്ക്ക് തികച്ചും പുതിയൊരു കാഴ്ചപ്പാടാണ് നൽകിയിരിക്കുന്നത്. "എല്ലാവർക്കും ആസ്വദിക്കാവുന്നതും എന്നാൽ തികച്ചും വ്യത്യസ്തമായ അനുഭവം നൽകുന്ന ചിത്രമായിരിക്കും,.യാഷ് പറഞ്ഞു. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജൂൺ 4ന്ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY