
ഒടുവിൽ ആരാധകർ കാത്തിരുന്ന ചിത്രമെത്തി. തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർ താരവുമായ സി. ജോസഫ് വിജയ്ക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് നടി തൃഷ കൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലായി. കേക്കിനി മുമ്പിലിരിക്കുന്ന വിജയ്‌യുടെയും തൃഷയുടേയും ചിത്രമാണ് പങ്കുവച്ചത്. എല്ലാം അർത്ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ', എന്ന കുറിപ്പുമുണ്ട്. വിജയ് തൃഷയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തുവെന്നും വിജയ്‌യുടെ ജന്മദിനത്തിന് പതിവ് തെറ്റിച്ച് തൃഷ ആശംസ അറിയിക്കാത്തതും വലിയ അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. 22നായിരുന്നു വിജയ്‌യുടെ 52-ാം ജന്മദിനം.
വിജയ്‌യും ഭാര്യ സംഗീതാ സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |