SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

മമ്മൂട്ടി ഇനി നിതീഷ് സഹദേവിന്റെ ചിത്രത്തിൽ

ss

നടൻ അനുരാജ് ഒബി തിരക്കഥാകൃത്താവുന്നു

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം നിതീഷ് സഹദേവിന്റെ ചിത്രത്തിൽ മമ്മൂട്ടി . നിതീഷ് സഹദേവും നടൻ അനുരാജ് ഒബിയും ചേർന്നാണ് രചന. ഒാ മേരി ലൈല, തോൽവി എഫ്.സി, വാഴ എന്നീ ചിത്രങ്ങളിൽ അനുരാജ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്ത ചിത്രമാണ്. അഗ്നിഘോഷ് രഞ്ജിത്ത് ആണ് പ്രോജക്ട് ഡിസൈനർ. ബേസിൽ ജോസഫ് പ്രധാന വേഷത്തിൽ എത്തി മികച്ച വിജയം നേടിയ ഫാലിമി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി നിതീഷ് സഹദേവിന്റെ അരങ്ങേറ്റം.അതേസമയം

മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൊച്ചിയിൽ പുരോഗമിക്കുന്നു . തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ജോയിൻ ചെയ്തു. മമ്മൂട്ടിയും നയൻതാരയും ഉള്ള കോമ്പിനേഷൻ സീനുകളാണ് ചിത്രീകരിക്കുന്നത്. തസ്കരവീരൻ, രാപ്പകൽ,പുതിയ നിയമം, ഭാസ്കർ ദ റാസ്കൽ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയും നയൻതാരയും ഒരുമിച്ചിട്ടുണ്ട്. ഒരാഴ്ച കൊച്ചിയിൽ ചിത്രീകരണം ഉണ്ടാകും. തുടർന്ന് ഡൽഹിയിലാണ് ചിത്രീകരണം. ഇതിനുശേഷം വീണ്ടും കൊച്ചിയിൽ ആരംഭിക്കുന്ന ഷെഡ്യൂളിൽ മോഹൻലാൽ ഉണ്ടാകും. മോഹൻലാൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവത്തിന്റെ ചിത്രീകരണം ഫെബ്രുവരി 10ന് കൊച്ചിയിൽ ആരംഭിക്കും. ഹൃദയപൂർവത്തിലെ കഥാപാത്രത്തിനുവേണ്ടി മോഹൻലാൽ താടിയെടുക്കുന്നുണ്ട്. തുടർന്നാണ് മഹേഷ് നാരായണൻ ചിത്രത്തിന്റെ കൊച്ചി ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്യുക. ശ്രീലങ്കയിലാണ് മഹേഷ് നാരായണൻ ചിത്രത്തിന് തുടക്കം കുറിച്ചത്. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ പങ്കെടുത്തിരുന്നു. ഹൈദരാബാദ്, ലണ്ടൻ,താ​യ്‌​ല​ൻ​ഡ്, എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷൻ. 150 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഒരുങ്ങുന്നത്. ദുബായിലും ഷാർജയിലും അ​സ​ർ​ബെ​യ്ജാ​നിലും ചിത്രീകരണം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY