
ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി കൊരട്ടല ശിവ വിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ദേവരയുടെ ട്രെയിലർ റിലീസ് ചെയ്തു. പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കും വിധത്തിലാണ് അണിയറപ്രവർത്തകർ റിലീസ് ട്രെയിലർ പുറത്തിറക്കിയത്. എൻ.ടി.ആർ ഫാൻസിനെയും സാധാരണ പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ദേവര എന്ന സൂചന ട്രെയിലർ നൽകുന്നു.കൊരട്ടല ശിവയും എൻ.ടി.ആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. ബിഗ് ബജറ്റിൽ രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്തംബർ 27ന് റിലീസ് ചെയ്യും. ഛായാഗ്രഹണം: രത്നവേലു , സംഗീത സംവിധാനം: അനിരുദ്ധ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ , എഡിറ്റർ: ശ്രീകർ പ്രസാദ്.യുവസുധ ആർട്ട്‌സും എൻ.ടി.ആർ ആർട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. കേരളത്തിലെ വിതരണാവകാശം വേഫെറർ ഫിലിംസ് ആണ്.തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും.
പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |