
പ്രണയപ്പാട്ടിന് ചുവടുവച്ച് ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേഷും. ഹായ് ലൈ എന്ന സൂപ്പർ ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവച്ചത്. പ്രണയദിനത്തോടനുബന്ധിച്ച് ചിത്രീകരിച്ച വീഡിയോ ആണ് ഇരുവരും പങ്കുവച്ചത്.
ചുവപ്പ് മഞ്ഞ കോമ്പിനേഷൻ ഫ്ളോറൽ സാരിയും സ്ളീവ് ലെസ് ബ്ളൗസുമാണ് ദിയ ധരിച്ചത്.
മഞ്ഞയും വെള്ളയും നിറങ്ങൾ കലർന്ന ഷർട്ടും ഫോർമൽ ബോട്ടവുമാണ് അശ്വിന്റെ വേഷം. അമ്മയാകാനൊരുങ്ങുന്ന ദിയയുടെ ബേബി ബംപ് വീഡിയോയിൽ കാണാം.
കുഞ്ഞ് വയർ താങ്ങിപ്പിടിച്ച് ഏറെ ആസ്വദിച്ചാണ് ദിയയുടെ പ്രകടനം. കഴിഞ്ഞമാസം ആണ് താൻ ഗർഭിണിയാണെന്ന വിവരം ദിയ വെളിപ്പെടുത്തിയത്. ഗർഭകാലം ആഘോഷിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഇരുവരും പങ്ക് വയ്ക്കാറുണ്ട്.
കഴിഞ്ഞവർഷം സെപ്തംബറിൽ ആയിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയയുടെ വിവാഹം. സോഫ്ട്‌വെയർ എൻജിനീയറാണ് അശ്വിൻ ഗണേഷ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും ദിയയും അശ്വിനും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |