SignIn
Kerala Kaumudi Online
Tuesday, 29 September 2026 4.25 PM IST

'എന്റെ വീട്ടിലായിരുന്നു വിജയ് സാറിന്റെ ആ സിനിമ ഷൂട്ട് ചെയ്തത്, അന്ന് അദ്ദേഹം ഒരു കാര്യം പറഞ്ഞു'; വെളിപ്പെടുത്തി ഫഹദ്

vijay
നടൻ ഫഹദ് ഫാസിൽ, നടൻ വിജയ്

താനൊരു സിനിമാ നടനാകുമെന്ന് ആദ്യം പറഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് ആണെന്ന് വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. ഫഹദിന്റെ 'ഡോണ്ട് ട്രബിൾ ദ് ട്രബിളി'ന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻസ് വുഡ്സ് ടിവിക്കായി സംവിധായനും നടനുമായ കെ എസ് രവികുമാറിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

'ആദ്യമായി വിജയ് സാറിനെ കാണുന്നത് 'കാതലുക്ക് മര്യാദൈ' എന്ന സിനിമയുടെ സെറ്റിൽവച്ചാണ്. അച്ഛന്റെ (ഫാസിൽ) സിനിമയായിരുന്നു. ഞങ്ങളുടെ വീട്ടിൽ വച്ചായിരുന്നു ഷൂട്ടിംഗ്. ഞാൻ വെക്കേഷന് വന്നതായിരുന്നു. അന്ന് എനിക്ക് 12 -13 വയസുകാണും. അന്നാണ് ഞാൻ ആദ്യമായി വിജയ് സാറിനെ കണ്ടത്. എന്നോട് ജീവിതത്തിൽ ആദ്യമായി ഒരു നടനാകുമെന്നും പറഞ്ഞത് വിജയ് സാറാണ്. അന്ന് അധികമൊന്നും അദ്ദേഹം സംസാരിച്ചില്ല. എന്നാൽ സംസാരിച്ചത് മുഴുവൻ സിനിമയെക്കുറിച്ചായിരുന്നു. സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. പക്ഷേ ഒരു പരസ്യത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്'- ഫഹദ് ഫാസിൽ പറഞ്ഞു.


നവാഗതനായ ശശാങ്ക് യെലേട്ടിയാണ് 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 2ന് ആഗോളതലത്തിൽ പ്രദർശനത്തിന് എത്തും. സൂരി എന്ന മാജിക്കുകാരന്റെ ജീവതത്തിലേക്ക് ദിവ്യ എന്ന അത്ഭുതബാലിക എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന ട്രബിൾ ആണ് പ്രമേയം. സാറ പാലേക്കറാണ് ദിവ്യയുടെ വേഷം ചെയ്യുന്നത്.

ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് നിർമ്മാണം. കാലഭൈരവയാണ് സംഗീതവും പശ്ചാത്തല സംഗീതവും. ബാലാജി സുബ്രഹ്മണ്യം ആണ് ഛായാഗ്രഹണം.

English Summary

Actor Fahadh Faasil revealed that Tamil actor Vijay was the first person to tell him that he would become a film actor. Fahadh recalled meeting Vijay for the first time on the sets of Kadhalukku Mariyadhai, a film directed by his father Fazil. Fahadh said he was around 12 or 13 years old at the time and had met Vijay during his vacation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAHADH FAASIL, VIJAY, FAHADH FAASIL ACTING CAREER, KATHALUKU MARIYADHAI, KS RAVIKUMAR INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY