
ജയസൂര്യ നായകനായി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മായൻ : ചാപ്ടർ 1 എന്ന ചിത്രത്തിന്റെ പ്രമേയം കറുത്തച്ചനൂട്ട് . പൃഥ്വിരാജ് ചിത്രം ആദം ജോണിലും കറുത്തച്ചനൂട്ട് പ്രതിപാദിച്ചിട്ടുണ്ട്. വിപരീത ആരാധനക്രമങ്ങളെ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ പറയുകയാണ് മായൻ :ചാപ്ടർ 1.
മലയാള സാഹിത്യത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ളതാണ്ക റുത്തച്ചനൂട്ട്. അദൃശ്യശക്തികളോട് പോരാടുന്ന പൊലീസ് കഥാപാത്രമായി ജയസൂര്യ പ്രത്യക്ഷപ്പെടുന്നതായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ. ഇൗ മാസം അവസാനം അയർലൻഡിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തുടങ്ങും എന്നാണ് വിവരം. മന്ത്രവാദവും കൂടോത്രവും നിറഞ്ഞ ഡാർക്ക് ത്രില്ലറായിരിക്കും മായൻ .
നൈല ഉഷ ആണ് നായിക. പുണ്യാളൻ അഗർബത്തീസ്, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങൾക്കുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രംകൂടിയാണ് മായൻ :ചാപ്ടർ 1. വിജയ് ബാബു, നിരഞ്ജന അനൂപ് എന്നിവർ സുപ്രധാന വേഷത്തിൽ എത്തുന്നു. ജിതിൻ കെ. ജോസും റാഫിയും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ഫൈസൽ അലി, മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
