SignIn
Kerala Kaumudi Online
Tuesday, 06 October 2026 4.33 PM IST

'ബിക്കിനിയിടാനുള്ള മടി കാരണം മിസ് ഇന്ത്യയിൽ പങ്കെടുത്തില്ല'; ഇന്ന് അതെ ബിക്കിനിയിൽ ഹോട്ടായി ഗായത്രി

gayathri-suresh
ഗായത്രി സുരേഷ്

മിസ് കേരള മത്സരത്തിൽ വിജയ കിരീടം ചൂടിയതിന് ശേഷമാണ് ഗായത്രി സുരേഷ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ജമ്‌നാപ്യാരി എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ നായികയായാണ് ഗായത്രി ബിഗ് സ്ക്രീനിൽ എത്തിയത്. തുടക്കക്കാലത്ത് നടി നൽകിയ ഒരു അഭിമുഖത്തിൽ ബിക്കിനി ധരിക്കേണ്ടി വരുമെന്ന് കരുതിയാണ് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാത്തതെന്ന് പറയുന്നുണ്ട്. റിമി ടോമി ആങ്കറായ ഒരു ഷോയിലാണ് ഗായത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എന്തുകൊണ്ടാണ് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാത്തതെന്ന് റിമി ടോമി ചോദിക്കുമ്പോൾ, ആ മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ ബിക്കിനി ധരിക്കണമെന്നും അതുകൊണ്ടാണ് പോകാത്തതെന്നുമാണ് നടി പറയുന്നത്. ഈ അഭിമുഖം അന്ന് വലിയരീതിയിൽ ചർച്ചയായിരുന്നു. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നടി മികച്ച റോളുകൾ ചെയ്‌തെങ്കിലും ഗ്ലാമർ വേഷങ്ങൾ കുറവായിരുന്നു. കഴിഞ്ഞ വർഷം കൗമുദി മൂവിസിന് നൽകിയ ഒരു അഭിമുഖത്തിൽ ബിക്കിനയിടണമെന്ന് കരുതി മിസ് ഇന്ത്യയിൽ പോകാതിരുന്ന തീരുമാനം ഓർത്ത് താൻ ദുഃഖിക്കുന്നുവെന്ന് നടി പറഞ്ഞിരുന്നു.

ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം 'ഡിസ്കോ' എന്നചിത്രത്തിലെ ടീസറിൽ നടിയെ ബിക്കിനിയിൽ കണ്ടതിന്റെ അമ്പരപ്പിലാണ് ആരാധകർ. അഞ്ചകള്ളകോക്കാനുശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന "ഡിസ്കോ" ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇതിലെ ഒരു സീനിൽ ബിക്കിനി ധരിച്ച് നടന്നുവരുന്ന ഗായത്രിയെ കാണാം. ഗായത്രിയുടെ പുതിയ ഗ്ലാമർ ലുക്കിനെ പുകഴ്ത്തി നിരവധിപേരാണ് രംഗത്തെത്തുന്നത്. ബിക്കിനി ഇടാനുള്ള മടി കാരണം മിസ് ഇന്ത്യയിൽ മത്സരിക്കാതെയിരുന്ന ആൾ തന്നെയാണോ ഇതെന്ന് പലരും ചോദിക്കുന്നുണ്ട്.

English Summary

Actress Gayathri Suresh, who made her film debut after winning the Miss Kerala title, is drawing attention for her glamorous bikini look in the teaser of Disco. In an earlier interview, she had said she did not participate in Miss India because she was uncomfortable with wearing a bikini. Years later, her new look in Disco has surprised fans and sparked discussions on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAYATHRI SURESH, DISCO TEASER, GAYATHRI SURESH BIKINI, MISS INDIA, ULLAS CHEMBAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY