SignIn
Kerala Kaumudi Online
Wednesday, 30 September 2026 5.38 PM IST

'മോഹൻലാലും മമ്മൂട്ടിയുമല്ല, മലയാളത്തിൽ ഏറ്റവും ഇഷ്ടം ഈ നടനെ'; വെളിപ്പെടുത്തി ജേസൺ  സഞ്ജയ്

jason-sanjay
ജേസൺ സഞ്ജയ്

നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സിഗ്മ'. ഒക്ടോബർ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജേസൺ സഞ്ജയ് കേരളത്തിലും എത്തിയിരുന്നു. ഇപ്പോഴിതാ കൊച്ചിയിൽ നടന്ന ഒരു ഇവന്റിനിടെ മലയാളത്തിലെ ഇഷ്ടതാരങ്ങളക്കുറിച്ച് പറയുന്ന ജേസൺ സഞ്ജയ്‌യുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാള നടന്മാരിൽ ആരെയാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് ദുൽഖർ സൽമാനെയും നസ്ലിനെയും ആണെണെന്നാണ് ജേസൺ മറുപടി നൽകുന്നത്.

'മലയാളത്തിൽ ഒരുപാട് പേരെ എനിക്ക് ഇഷ്ടമാണ്. ദുൽഖർ സൽമാൻ സാറിനെയാണ് ഏറ്റവും ഇഷ്‌ടം. അടുത്തിടെയായി എനിക്ക് നസ്ലിനെയുംഭയങ്കര ഇഷ്ടമാണ്. അതുപോലെ തന്നെയാണ് മോഹൻലാൽ സാറിനെയും മമ്മൂക്കയെയും. അവർ രണ്ടുപേരും ലെജൻഡ്സാണ്. അടുത്തിടെ 'മോളിവുഡ് ടൈംസ്' എന്ന ഒരു സിനിമ കണ്ടു. എനിക്ക് ആ സിനിമ വളരെ ഇഷ്ടമായി. സിനിമയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ചിത്രമായതിനാലാകും എനിക്ക് ആ സിനിമ ഇഷ്ടമായത്. നിരവധി മലയാളം സിനിമകൾ കാണാറുണ്ട്'- സഞ്ജയ് പറഞ്ഞു.


സന്ദീപ് കിഷനാണ് സിഗ്മയിലെ നായകൻ. ഫറ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ പണ്ഡിറ്റ് എന്നിവരാണ് മറ്റു താരങ്ങൾ. ലൈക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ ആണ് നിർമ്മാണം. സിഗ്‌മയുടെ കഥ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ചിത്രം കവർച്ചയും സാഹസികതയും നിധി വേട്ടയും ചുറ്റിപ്പറ്റി രസകരമായ ആക്‌ഷൻ ത്രില്ലറായിരിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

English Summary

Jason Sanjay, son of actor and Tamil Nadu Chief Minister Vijay, has revealed his favourite actors from the Malayalam film industry. He said he particularly likes Dulquer Salmaan and Naslen, while also praising Mohanlal and Mammootty as legends.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JASON SANJAY, DULQUER SALMAAN, NASLEN, MALAYALAM ACTORS, SIGMA MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY