ചെന്നൈ: കോളേജ് കാലത്തെ പ്രണയബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകനുമായ ജേസൺ സഞ്ജയ്. തനിക്ക് ജീവിതത്തിൽ ഒരേയൊരു പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഒന്നരവർഷത്തോളം നീണ്ട ബന്ധമായിരുന്നു അതെന്നുമാണ് ജേസൺ വെളിപ്പെടുത്തിയത്. പക്ഷേ മുന്നോട്ടുപോകാൻ കഴിയാത്തതിനെത്തുടർന്ന് പരസ്പരം സംസാരിച്ച ശേഷമാണ് ഇരുവരും വേർപിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഒരു അഭിമുഖത്തിലാണ് ജേസൺ തന്റെ വ്യക്തിജീവിതത്തിലെ അനുഭവം പങ്കുവച്ചത്. 'ഒരേയൊരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചുകാലം മുമ്പ് കോളേജിൽ പഠിക്കുമ്പോഴായിരുന്നു അത്. ഏകദേശം ഒന്നര വർഷത്തോളം ഞങ്ങൾ പ്രണയത്തിലായിരുന്നു.'- ജേസൺ പറഞ്ഞു. പ്രണയബന്ധം ബ്രേക്ക് അപ്പ് ആയതിനെ കുറിച്ചും അതിന് ശേഷമുള്ള കാലത്തെക്കുറിച്ചും ജേസൺ സംസാരിച്ചു. ആ സമയത്ത് യുവൻ ശങ്കർ രാജയുടെ പ്രണയഗാനങ്ങൾ കേൾക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രണയ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചെന്നും ജേസൺ വ്യക്തമാക്കി. വേർപിരിഞ്ഞ ശേഷം സോഷ്യൽ മീഡിയയിലൂടെ ബന്ധം തുടരുന്നത് മുന്നോട്ടുള്ള ജീവിതത്തിൽ ബുദ്ധിമുട്ടാകുമെന്ന് തോന്നിയതിനാലാണ് അകലം പാലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'ബ്രേക്കപ്പിന് ശേഷം ഇൻസ്റ്റഗ്രാമിൽ സ്റ്റോറികൾ പോസ്റ്റ് ചെയ്യാനൊന്നും ഞാൻ ശ്രമിച്ചിരുന്നില്ല. അങ്ങനെ പോസ്റ്റ് ചെയ്യുകയും പിന്നീട് വീണ്ടും ബന്ധപ്പെടുകയും ചെയ്താൽ അതിൽനിന്ന് പുറത്തുകടക്കാൻ ബുദ്ധിമുട്ടാകും. അതുകൊണ്ട് ഞങ്ങൾ പരസ്പരം അകലം പാലിച്ചു. ചെയ്യാൻ പാടില്ലെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാൻ ഞാൻ എപ്പോഴും എന്നെത്തന്നെ നിയന്ത്രിക്കും.'- ജേസൺ പറഞ്ഞു.
ഇപ്പോൾ ഞാൻ ഓക്കെയാണ്. ആ സമയത്ത് അങ്ങനെ നടന്നത് നല്ലതായി. നമ്മൾ രണ്ടുപേരും ജീവിതവുമായി മുന്നോട്ടുപോകുന്നുവെന്നും ജേസൺ പറഞ്ഞു. ബ്രേക്കപ്പിന് ശേഷം തന്റെ ശ്രദ്ധ മുഴുവനായി സിനിമയിലേക്ക് തിരിക്കാൻ സാധിച്ചുവെന്നും ജേസൺ വ്യക്തമാക്കി.
Jason Sanjay, son of actor and Tamil Nadu Chief Minister Vijay, has opened up about his college romance. He revealed that he had only one relationship, which lasted around one-and-a-half years. After mutually deciding to part ways, they maintained distance to move on. Jason said he avoided social media contact after the breakup and focused on his filmmaking career, adding that he is fine now.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |