SignIn
Kerala Kaumudi Online
Monday, 07 September 2026 12.58 PM IST

ജയം രവിയും കെനീഷയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്ത്; വലിക്കുന്നത് കഞ്ചാവെന്ന് വിമർശനം

ravi-mohan
രവി മോഹനും കെനീഷ ഫ്രാൻസിസും

ചെന്നൈ: നടൻ രവി മോഹനും (ജയം രവി) സുഹൃത്തും ഗായികയുമായ കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ കഞ്ചാവാണ് ഇരുവരും ഉപയോഗിക്കുന്നതെന്ന വിമർശനം ഉയരുകയാണ്.

സാധാരണ വസ്ത്രം ധരിച്ച് ഇരുവരും ഒരു സോഫയിൽ അടുത്തടുത്തായി ഇരിക്കുന്നതും രവി സിഗരറ്റ് കെനീഷയ്ക്ക് കൈമാറുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ വീഡ‌ിയോയുടെ ആധികാരികത വ്യക്തമല്ല. വിഷയത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

നടൻ രവി മോഹനുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹത്തെ വിട്ടുനൽകുകയാണെന്നും കെനീഷ കഴിഞ്ഞ മേയിൽ പറഞ്ഞിരുന്നു. 'പൊതുജനങ്ങൾക്കും, സിനിമാ വ്യവസായത്തിനും, നിരൂപകർക്കും, അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും, ഇഷ്ടപ്പെടാത്തവർക്കും, പ്രതിരോധിക്കുന്നവർക്കും, പരിഹസിക്കുന്നവർക്കും, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഉടമസ്ഥത അവകാശപ്പെടുന്നവർക്കുമായി അദ്ദേഹത്തെ നൽകുന്നു. ഇപ്പോൾ അദ്ദേഹം നിങ്ങളുടേതാണ്. ഇനി വിശദീകരണങ്ങളൊന്നും ഉണ്ടാകില്ല'- എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ കെനീഷ പറഞ്ഞത്. ഇതിന് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

English Summary

ചെന്നൈ: നടൻ രവി മോഹനും (ജയം രവി) സുഹൃത്തും ഗായികയുമായ കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതോടെ കഞ്ചാവ് ആണ് ഇരുവരും ഉപയോഗിക്കുന്നതെന്ന വിമർശനം ഉയരുകയാണ്.



സാധാരണ വസ്ത്രങ്ങളിഞ്ഞ് ഇരുവരും ഒരു സോഫയിൽ അടുത്തടുത്തായി ഇരിക്കുന്നതും ജയം രവി സിഗരറ്റ് കെനീഷയ്ക്ക് കൈമാറുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ വീഡ‌ിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തമല്ല. വിഷയത്തിൽ ജയം രവിയും കെനീഷയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAYAM RAVI, KENEESHA FRANCIS, RAVI MOHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY