SignIn
Kerala Kaumudi Online
Saturday, 17 October 2026 3.54 PM IST

ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകൾ! നിയമം കണ്ണും പൂട്ടിയിരിക്കുമ്പോൾ ജനം നിയമം നടപ്പാക്കും, ജനകീയ കോടതികൾ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്

joy-mathew-bagyalakshmi

സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ ആളെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനും പിന്തുണയുമായി നടൻ ജോയി മാത്യു. സ്‌ത്രീകൾക്കെതിരെ വ്യക്തിഹത്യയും ആഭാസവും, അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോൾ ജനം നിയമം കയ്യിലെടുക്കുന്നതിനെ എങ്ങനെ തെറ്റുപറയുമെന്ന് അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോയി മാത്യു ഭാഗ്യലക്ഷ്മിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകൾ.

------------------------------------ചുട്ടപെട ,കരിഓയിൽ പ്രയോഗം,മാപ്പുപറയിക്കൽ തുടങ്ങിയവയാണ് ഇപ്പോൾ കൊടുക്കുന്ന മരുന്നുകൾ ,

രോഗം കലശലാവുമ്പോൾ അതിനനുസരിച്ച മരുന്നും നൽകപ്പെടും എന്ന് കരുതാം .

അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തിൽ അഭിപ്രായം പറഞ്ഞാൽ കണ്ണടച്ച് തുറക്കും മുൻപ് കേസും ശിക്ഷയും.അതേസമയം

സ്‌ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോൾ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും ?

നിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ

ജനം നിയമം നടപ്പാക്കും. ജനകീയ കോടതികൾ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്.

അഭിവാദ്യങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOY MATHEW, BAGYALAKSHMI, YOUTUBE VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY