
കുഞ്ചാക്കോ ബോബൻ നായകനായി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബേബി ഗേൾ എന്നു പേരിട്ടു. ലിജോ മോൾ ജോസ് നായിക. സംഗീത് പ്രതാപ്, അഭിമന്യു എസ് തിലകൻ എന്നിവരാണ് മറ്റ് താരങ്ങൾ . ബോബി -സഞ്ജയ് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് ആരംഭിക്കും. ചാക്കോച്ചൻ നായകനാകുന്ന ചിത്രം ഇടവേളയ്ക്കുശേഷമാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 36-ാമത്തെ ചിത്രമാണ്. സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗരുഡൻ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരുൺ വർമ്മ അരങ്ങേറ്റം കുറിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |