SignIn
Kerala Kaumudi Online
Monday, 22 June 2026 3.26 PM IST

വർഷങ്ങൾക്ക് ശേഷം വില്ലനായി മമ്മൂട്ടിയെത്തുന്നു; പ്രധാന വേഷത്തിൽ അർജുൻ അശോകൻ

READ ENGLISH VERSION
mammootty

രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിൽ എത്തുന്നു. ആഗസ്റ്റ് 15ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ പ്രധാന വേഷത്തിൽ എത്തുന്നു.

ഹൊറർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് 30 ദിവസത്തെ ഡേറ്റ് മമ്മൂട്ടിയും 60 ദിവസത്തെ ഡേറ്റ് അർജുൻ അശോകനും നൽകിയിട്ടുണ്ട്. റെഡ് റെയ്ൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്കുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ വൈ നോട്ട് സ്റ്റുഡിയോസാണ് നിർമ്മിക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായാണ് മലയാളത്തിൽ എത്തുന്നത്. ഷെയ്ൻ നിഗം, രേവതി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഭൂതകാലവും ഹൊറർ ഗണത്തിൽപ്പെട്ട ചിത്രമായിരുന്നു. ഒറ്റപ്പാലത്തും മമ്മൂട്ടി, രാഹുൽ സദാശിവൻ ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടാവും. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.

നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്കയിൽ മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തി​യായി​. രണ്ടാഴ്ചയ്ക്കകം ബസൂക്ക പൂർത്തി​യാകും. ജയറാമി​നെ നായകനാക്കി​ മി​ഥുൻ മാനുവൽ തോമസ് സംവി​ധാനം ചെയ്യുന്ന പാെലീസ് ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രം അബ്രഹാം ഓസ്‌‌ലറിൽ അതിഥി വേഷത്തിൽ മമ്മൂട്ടി എത്തുന്നുണ്ട്. ഓസ്‌ലറിൽ മമ്മൂട്ടി അടുത്ത ദിവസം ജോയിൻ ചെയ്യും. അതേസമയം രാഹുൽ സദാശിവൻചിത്രം പൂർത്തിയാക്കിയ ശേഷം മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY, ARJUN ASHOKAN, MOVIE, NEW, UPDATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY