വിസ്മയ മോഹൻലാൽ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'തുടക്കം'. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ വലിയ രീതിയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ജൂഡ് ആന്തണി ജോസഫിന് ആഡംബര വാച്ച് സമ്മാനിച്ചിരിക്കുകയാണ് സുചിത്ര മോഹൻലാൽ. ജൂഡ് തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. സുചിത്രയ്ക്കും വിസ്മയയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രവും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്.
'ലോകത്തിന് അവർ ഒരുപക്ഷേ അമ്മയും മകളും ആയിരിക്കാം. പക്ഷേ എനിക്ക് അവർ എല്ലായ്‌പ്പോഴും എന്റെ ചേച്ചിയും കുഞ്ഞനുജത്തിയുമാണ്. തുടക്കം കണ്ടതിനുശേഷം സുചിച്ചേച്ചി എനിക്ക് നൽകിയ സമ്മാനമാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. ജീവിതകാലം മുഴുവൻ ഈ സ്‌നേഹവും കരുതലും ഞാൻ സൂക്ഷിക്കും. ചേച്ചീ, നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഈ മറക്കാനാവാത്ത ഓർമയ്ക്കും നന്ദി'- എന്നാണ് ജൂഡ് കുറിച്ചത്. സ്വിസ്സ് ലക്ഷ്വറി ബ്രാൻഡായ ബൗം ആൻഡ് മെഴ്‌സിയറിന്റെ വാച്ചാണ് സുചിത്ര സമ്മാനിച്ചത്. ഏകദേശം ഒരു ലക്ഷം മുതൽ നാല് ലക്ഷം വരെയാണ് ഈ മോഡൽ വാച്ചിന്റെ വില.
ഓഗസ്റ്റ് ഏഴിനാണ് 'തുടക്കം' തിയേറ്ററുകളിലെത്തുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സായ്കുമാർ, മനോജ് കെ. ജയൻ, കെ.ബി.ഗണേശ്കുമാർ, ബോബി കുര്യൻ, ചിപ്പി, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
Director Jude Anthany Joseph revealed that Suchitra Mohanlal gifted him a luxury Baume & Mercier watch after watching his upcoming film Thudakkam, which marks Vismaya Mohanlal's Malayalam acting debut. Sharing photos with Suchitra and Vismaya, Jude wrote an emotional note, saying that while the world may see them as mother and daughter, he has always considered them his elder sister and younger sister.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |