ആത്മാക്കളെ നേരിട്ടുകണ്ടതിന്റെ അനുഭവം തുറന്നുപറഞ്ഞ് നടി ലെന. താൻ രണ്ടുവട്ടം ആത്മാക്കളെ കണ്ടിട്ടുണ്ടെന്നും ആ സമയം അവർ ആത്മാക്കളാണെന്ന് തിരിച്ചറിഞ്ഞില്ലെന്നുമാണ് ലെനയുടെ വെളിപ്പെടുത്തൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചിൽ.
'ടോക്ക് ടു ദ് എൻറ്റിറ്റീസ് 'എന്ന പുസ്തകം വായിച്ചതിന് ശേഷമാണ് തനിക്കുള്ള ഈ കഴിവ് തിരിച്ചറിഞ്ഞതെന്നും ലെന പറഞ്ഞു. പലർക്കും ആത്മാക്കളെ കാണാമെന്നും അങ്ങനെയുള്ള സുഹൃത്തുക്കൾ തനിക്കുണ്ടെന്നും ലെന പറയുന്നു.
'ഒന്നുരണ്ടുവട്ടം ഞാൻ കണ്ടിട്ടുണ്ട്. ആയ്യാൾ മരിച്ചതാണെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന സമയത്ത് ഉറക്കത്തിൽ നിന്ന് എണീറ്റപ്പോഴാണ് പൊക്കമുള്ള ഒരാൾ ജീൻസും ജുബ്ബയുമിട്ട് വലിയ സഞ്ചിയുമായി നടന്നുപോകുന്നത് ഞാൻ കണ്ടത്. ഞാൻ ശരിക്കും ഞെട്ടി. കാരണം അപ്പുറത്തേയ്ക്ക് പോകാൻ അവിടെ ആകെ ഒരു ജനൽ മാത്രമാണുള്ളത്. പെട്ടെന്ന് റൂമിൽ നിന്നിറങ്ങിയിട്ട് സുഹൃത്തിനോട് ചോദിച്ചു. ജീൻസും ജുബ്ബയുമിട്ട് ഒരാൾ ഇതുവഴി പോകുന്നത് കണ്ടോയെന്ന്. അപ്പോൾ അവർ അയാളുടെ പേര് പറഞ്ഞു.'- ലെന പറഞ്ഞു.
ഇങ്ങനെയാന്നുമില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവർ ആത്മാക്കൾ ഇല്ലെന്ന് പറയാനുള്ള കാരണമെന്താണെന്നും ലെന ചോദിച്ചു. ഈ ലോകം തന്നെ ഒരു വിശ്വാസമാണ്. അതുകൊണ്ടാണ് ഇതൊരു മായാലോകം എന്നു പറയുന്നത്. നമ്മളെല്ലാം ജീവിക്കുന്നത് നമ്മളുടേതായ വിശ്വാസങ്ങളിലൂടെയാണ്. അതിലൂടെയാണ് ഈ എനർജിയെ കാണുന്നതെന്നും ലെന കൂട്ടിച്ചേർത്തു.
Actress Lena revealed in a YouTube interview that she has directly seen spirits twice, without initially realizing their true nature. She claimed to have recognized this ability after reading 'Talk to the Entities.' Lena recounted one instance of seeing a deceased person at a friend's house. She also questioned why skeptics deny spirits, emphasizing the world's reliance on belief and energy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |