SignIn
Kerala Kaumudi Online
Friday, 16 October 2026 9.40 AM IST

സൂപ്പർ ലുക്ക്, ബാങ്ക് കൊള്ളയടിക്കാൻ മഞ്ജു വാര്യർ

manju-warrier

അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തുനിവ് എന്ന ചിത്രത്തിന്റെ സ്റ്റില്ലുകൾ പങ്കുവച്ചു മഞ്ജു വാര്യർ. അജിത്തിന്റെയും മഞ്ജു വാര്യരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല എന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ കുറിപ്പുമാണ് മഞ്ജു ചിത്രങ്ങൾ പങ്കുവച്ചത്. മഞ്ജു വാര്യർ ആണ് ചിത്രത്തിലെ നായിക. ത്രില്ലർ ഗണത്തിൽപ്പെട്ട തുനിവ് ജനുവരിയിൽ പൊങ്കൽ റിലീസായാണ് എത്തുന്നത്.ഒരു ബാങ്ക് മോഷണമാണ് ചിത്രത്തിന്റെ പ്രമേയം. അജിത്തും മഞ്ജു വാര്യരും സംഘവുമാണ് മോഷണത്തിന് പിന്നിൽ. നേർക്കൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്കുശേഷം എച്ച്. വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രം ബോണി കപൂർ ആണ് നിർമ്മാണം. വീര, സമുദ്രകനി, ജോൺ കൊക്കൻ, തെലുങ്ക് നടൻ അജയ് എന്നിവരാണ് മറ്റു താരങ്ങൾ. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANJU WARRIER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY