ഗാനരംഗത്ത് സാമന്ത, അതിഥി താരമായി വെങ്കിടേഷ്

മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരും. ഇതാദ്യമായാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ഭാഗമാകുന്നത്. വമ്പൻ താരനിരയിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.
കന്നട താരം ശിവരാജ് കുമാർ, സൗബിൻ ഷാഹിർ, വിവേക് ഒബ്റോയ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തെലുങ്ക് സൂപ്പർ താരം വെങ്കിടേഷും നസ്ളനും അതിഥിതാരമായി എത്തുന്നു. തെന്നിന്ത്യൻ താരം സാമന്ത ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ഇതാദ്യമായാണ് സാമന്തയും ശിവരാജ് കുമാറും വെങ്കിടേഷും മലയാളചിത്രത്തിന്റെ ഭാഗമാകുന്നത് . ശ്രീലങ്കയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ അടുത്ത ലൊക്കേഷൻ ഷാർജ ആണ്. ആറുദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയിൽ പ്ളാൻ ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഒരുങ്ങുന്നത്. മമ്മൂട്ടി, മോഹൻലാൽ, എന്നീ താരങ്ങളുടെ കോമ്പിനേഷൻ സീനുകളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ട്വന്റി 20 എന്ന ചിത്രത്തിനുശേഷം മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും അണിനിരത്തി ബിഗ് ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. ഡൽഹിയിലും കേരളത്തിലും ലണ്ടനിലും ചിത്രീകരണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |