SignIn
Kerala Kaumudi Online
Friday, 23 October 2026 9.20 PM IST

റിയൽ ഹൈപ്പിൽ മാർക്കോ , ബുക്കിംഗ് ആരംഭിച്ചു

ss

ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിന്റെ ബുക്കിം​ഗ് ആരംഭിച്ചു.ബുക്ക് മൈ ഷോയിൽ 130Kക്ക് മുകളിലാണ് വന്നിരിക്കുന്നത്. ബുക്കിം​ഗ് ഓപ്പൺ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ഫാസ്റ്റ് ഫില്ലിങ്ങാവുന്ന സാഹചര്യമാണ് കാണുന്നുത്. IMDbയിൽ ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് മാർക്കോ.മലയാളത്തിൽ മാസീവ്-വയലൻസിൽ എത്തുന്ന ആദ്യ ചിത്രം എന്നതാണ് മാർക്കോയുടെ മറ്റൊരു പ്രത്യേകത.സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് നൽകിയത്. 'മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം' എന്നാണ് അണിയറ പ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.100 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിൽ 60 ദിവസവും ആക്ഷൻ രംഗങ്ങളായിരുന്നു . ഉണ്ണി മുകുന്ദന്റെ കരിയറിൽ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണ് മാർക്കോ.ജഗദീഷ് ശക്തമായ പ്രതിനായക വേഷത്തിൽ എത്തുന്നു.
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'മാർക്കോ ഡിസംബർ 20ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ എത്തും. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സാണ് വിതരണം.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY