SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

മോഹൻലാൽ - തരുൺ മൂർത്തി ചിത്രത്തിൽ ഭാരതിരാജ

ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു

ss

മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഭാരതിരാജ . ആദ്യമായാണ് ഭാരതിരാജ ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. മോഹൻലാലും ഭാരതിരാജയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ചെന്നൈയിൽ ചിത്രീകരിച്ച ശേഷം പാലക്കാടേക്ക് ഷിഫ്ട് ചെയ്തു. എൽ 360 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ ഭാരതിരാജ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കമൽഹാസനും ശ്രീദേവിയും രജനികാന്തും അഭിനയിച്ച 16 വയതനിലെ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള തമിഴ്നാട് സർക്കാർ ബഹുമതി ഭാരതിരാജ സ്വന്തമാക്കി. കിഴക്കേ പോകും റെയിൽ, സിഗപ്പ് റോജാക്കൾ, കടലോര കവിതകൾ, നാടോടി തെന്ദ്രൽ, കറുത്തമ്മ, അന്നകൊടി തുടങ്ങിയവയാണ് ശ്രദ്ധേയ സംവിധാന ചിത്രങ്ങൾ. തെലുങ്കിലും സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കി. വിജയ് സേതുപതി നായകനായ മഹാരാജ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. അതേസമയം

15 വർഷങ്ങൾക്കുശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നതാണ് തരുൺമൂർത്തി ചിത്രത്തിന്റെ സവിശേഷത. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ആർഷ ചാന്ദിനി ബൈജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കൂടാതെ നിരവധി പുതുമുഖങ്ങളെയും അവതരിപ്പിക്കുന്നു. കഥ:.കെ. ആർ. സുനിൽ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം: ഷാജികുമാർ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY