SignIn
Kerala Kaumudi Online
Sunday, 16 August 2026 1.54 AM IST

സംവിധാനം എം പദ്‌മകുമാർ; അമല പോളിന്റെ പേടിപ്പടം തലശേരിയിൽ

amala-paul-m-padmakumar

അമല പോൾ നായികയായി എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബർ ആദ്യം തലശേരിയിൽ ആരംഭിക്കും. നായിക കേന്ദ്രീകൃത ചിത്രം പൂർണമായും ഹൊറർ ഗണത്തിൽപ്പെടുന്നു. അമല പോൾ വാംപയറായി എത്തുന്ന ചിത്രം രാജശ്രീ ഫിലിംസിന്റെ ബാനറിൽ രമേഷ് കുമാർ നിർമ്മിക്കുന്നു.

ദി ടീച്ചറിനുശേഷം അമല പോൾ മലയാളത്തിൽ നായികയാവുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. അമല പോളും എം. പദ്മകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ താരനിർണയം പൂർത്തിയായി വരുന്നു. അതേസമയം രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ബിഗ് ബഡ്ജറ്റിൽ വാമ്പയർ ആക്ഷൻ മൂവിയായി സംജാദ് സംവിധാനം ചെയ്യുന്ന ഹാഫ് ആണ് അമല പോളിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

ഏറെ പ്രേക്ഷക പ്രശംസയും, സാമ്പത്തിക നേട്ടവും നേടിയ ഗോൾ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം രഞ്ജിത്ത് സജീവും സംവിധായകൻ സംജാദും വീണ്ടും ഒരുമിക്കുകയാണ്. പൂർണമായും ഹൈ വോൾട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ഹാഫ് പാൻ ഇന്ത്യൻ സിനിമയായാണ് ഒരുക്കുന്നത്.

ശ്രീകാന്ത് മുരളി, അബ്ബാസ്,റോക്കി മഹാജൻ, ജോജി ജോൺ,മണികണ്ഠൻ, സത്യജിത്ത്,ഷർമ്മി രാജ്, ആഗ്നേഷ്, ആവണി , അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ് . കല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ, എന്നിവരാണ് മറ്റ് താരങ്ങൾ.ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻ ,സജീവ് എന്നിവർ ചേർന്നാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, AMALA PAUL, CINEMA, HORROR MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY