
ഫസ്റ്റ് ഹാഫ് 1 മണിക്കൂർ 24 മിനിറ്റ്
സെക്കന്റ് ഹാഫ് 1 മണിക്കൂർ 19 മിനിറ്റ്
എണ്ണൂറോളം സ്ക്രീനുകളിൽ റെക്കോർഡ് റിലീസായി എത്തിയ ജയിലർ 2 കേരളത്തിൽനിന്ന് പ്രീ സെയിലിൽ നേടിയത് 7 കോടി.
കേരളത്തിൽ 24 മണിക്കൂർ മാരത്തോൺ ഷോകളുമായി പ്രദർശനം ആരംഭിച്ച ചിത്രത്തിന് എല്ലായിടത്തും ഹൗസ് ഫുൾ ഷാേകൾ .
മണിക്കൂറിൽ 40000 ടിക്കറ്റുകൾക്ക് മുകളിൽ ആദ്യ മണിക്കൂറുകളിൽ ബുക്ക് മൈ ഷോയിൽ നടന്നിരുന്നു. മണിക്കൂറിൽ 12000 ത്തിലധികം ടിക്കറ്റുകൾ വിറ്റ് കൊണ്ട് ഡിസ്ട്രിക്ട് ബൈ സൊമാറ്റോ ആപ്പിലും ചിത്രം പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഡിസ്ട്രിക്റ്റ് ആപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിന്റെ 12000 ത്തിലധികം ടിക്കറ്റുകൾ ഒരു മണിക്കൂറിൽ വിറ്റു പോകുന്നത്. രജനികാന്തിന്റെയും മോഹൻലാലിന്റെയും സാന്നിധ്യം ഒരുമിക്കുന്ന ചിത്രം ബിഗ് സ്ക്രീനിൽ കാണാനുള്ള ആവേശം ബുക്കിംഗിലും പ്രതിഫലിച്ചു. 10 മിനിറ്റ് നേരം ആണ് മോഹൻലാലിന്റെ മാത്യു തിയേറ്റർ 'കത്തിക്കാൻ' എത്തുക. മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ഹൃത്വിക് റോഷൻ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, വിജയ് സേതുപതി, ശിവ രാജ്കുമാർ , സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, യോഗി ബാബു, ഹക്കിം ഷാജഹാൻ, രാജേഷ് മാധവൻ, വിനീത് തട്ടിൽ, ഷംന കാസിം, നൂറ ഫത്തേഹി, മേഘ്നരാജ്, കോട്ടയം നസീർ തുടങ്ങി നീണ്ടതാരിനിരയുണ്ട്.അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും.സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസാണ് വിതരണം. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മൽ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡിസൂസ, പി.ആർ.ഒ: ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |