SignIn
Kerala Kaumudi Online
Sunday, 16 August 2026 1.55 AM IST

രാഘവ ലോറൻസിന്റെ മകൾ രാഘവി സംവിധായികയാവുന്നു

a

നടനും നിർമ്മാതാവും സംവിധായകനുമായ രാഘവ ലോറൻസിന്റെ മകൾ രാഘവി സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. യു.എസിൽ സംവിധാന കോഴ്സ് പഠിച്ചിറങ്ങിയ രാഘവിയുടെ ആദ്യ ചിത്രം നിർമ്മിക്കുന്നത് രാഘവ്‌ ലോറൻസ് തന്നെയാണ്. ചിത്രീകരണം വൈകാതെ ആരംഭിക്കും. അതേസമയം കാഞ്ചന 4ന്റെ ജോലിയിലാണ് രാഘവ ലോറൻസ്. 2007ൽ പുറത്തിറങ്ങിയ മുനി എന്ന ചിത്രത്തിലൂടെ ആരംഭിച്ച ഫ്രാഞ്ചൈസിയാണ് കാഞ്ചന. മുനിയുടെ തുടർ ഭാഗമായി കാഞ്ചനയും പിന്നാലെ കാഞ്ചനയുടെ രണ്ടും മൂന്നും ഭാഗങ്ങളും പുറത്തിറങ്ങി. നയൻതാരയും പൂജ ഹെഗ്‌ഡെയും നോറ ഫത്തേഹിയും ആണ് നാലാം ഭാഗത്തിൽ നായികമാർ.

രാഘവ ലോറൻസിനൊപ്പം മുൻ ഭാഗങ്ങളിലെ താരങ്ങളായ ശ്രീമൻ, കോവൈ സരള, ദേവദർശിനി എന്നിവരും താരനിരയിലുണ്ട്. 'കാഞ്ചന 4ന്റെ അഡ്വാൻസ് തുക ഉപയോഗിച്ച് സൗജന്യ വിദ്യാഭ്യാസം നൽകുന്ന സ്‌കൂളാക്കി സ്വന്തം വീടിനെ അടുത്തിടെ മാറ്റിയിരുന്നു.അതേസമയം ഡാൻസ് മാസ്റ്ററായി കരിയർ ആരംഭിച്ച രാഘവ ലോറൻസ് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. ലോകേഷ് കനകരാജിന്റെ എൽസിയുവിൽ ഉൾപ്പെടുന്ന ബെൻസ് എന്ന ചിത്രത്തിലും നായകനാണ്. രാഘവ് ലോറൻസിന്റെ ഇളയ സഹോദരനും നർത്തകനുമായ എൽവിൻ ലോറൻസ് അഭിനേതാവായി പോയി വർഷം വെള്ളത്തിരയിൽ എത്തി. ബുള്ളറ്റ് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, TAMIL FILM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY