SignIn
Kerala Kaumudi Online
Monday, 14 September 2026 12.28 AM IST

മാ​രി​ ​സെ​ൽ​വ​രാ​ജി​ന്റെ​ ​മാ​കാ​ളി അ​നി​ഷ്‌​മ​യു​ടെ അ​മ്മ​യാ​യി സ്വാ​സിക

a

മാ​​​രി​​​ ​​​സെ​​​ൽ​​​വ​​​രാ​​​ജ് ​​​നി​​​ർ​​​മ്മി​​​ക്കു​​​ന്ന​​​ ​​​മാ​​​കാ​​​ളി​​​ ​​​എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​അ​​​മീ​​​റും​​​ ​​​മ​​​ല​​​യാ​​​ള​​​ ​​​താ​​​ര​​​ങ്ങ​​​ളാ​​​യ​​​ ​​​സ്വാ​​​സി​​​ക​​​യും​​​ ​​​അ​​​നി​​​ഷ്‌​​​മ​​​ ​​​അ​​​നി​​​ൽ​​​കു​​​മാ​​​റും​​​ ​​​പ്ര​​​ധാ​​​ന​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​എ​​​ത്തു​​​ന്നു.​​​ ​​​അ​​​മീ​​​റും​​​ ​​​അ​​​നി​​​ഷ്‌​​​മ​​​യും​​​ ​​​അ​​​ച്ഛ​​​നും​​​ ​​​മ​​​ക​​​ളു​​​മാ​​​യി​​​ ​​​എ​​​ത്തു​​​ന്ന​​​ ​​​ചി​​​ത്രം​​​ ​​​ന​​​വാ​​​ഗ​​​ത​​​നാ​​​യ​​​ ​​​എ​​​സ്.​​​സി.​​​ ​​​അ​​​ര​​​വി​​​ന്ദ് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​അ​​​നി​​​ഷ്‌​​​മ​​​യു​​​ടെ​​​ ​​​അ​​​മ്മ​​​ ​​​വേ​​​ഷം​​​ ​​​ആ​​​ണ് ​​​സ്വാ​​​സി​​​ക​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.​​​ ​
ചി​​​ത്രീ​​​ക​​​ര​​​ണം​​​ ​​​പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ന് ​​​ജ​​​സ്റ്റി​​​ൻ​​​ ​​​പ്ര​​​ഭാ​​​ക​​​ര​​​ൻ​​​ ​​​ആ​​​ണ് ​​​ഈ​​​ണം.​​​ ​​​മാ​​​രി​​​ ​​​സെ​​​ൽ​​​വ​​​രാ​​​ജി​​​ന്റെ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​ ​​​അ​​​ര​​​വി​​​ന്ദ് ​​​പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​കൂ​​​ടി​​​യാ​​​യ​​​ ​​​അ​​​മീ​​​റി​​​ന്റെ​​​ ​​​വേ​​​റി​​​ട്ട​​​ ​​​ക​​​ഥാ​​​പാ​​​ത്രം​​​ ​​​ആ​​​യി​​​രി​​​ക്കും​​​ ​​​മാ​​​ ​​​കാ​​​ളി​​​യി​​​ലേ​​​ത്.​​​ ​​​ല​​​ബ്ബ​​​ർ,​​​ ​​​പ​​​ന്ത്,​​​ ​​​നൂ​​​റു​​​സ്വാ​​​മി​​​ ​​​എ​​​ന്നീ​​​ ​​​ത​​​മി​​​ഴ് ​​​ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​ ​​​സ​​​മീ​​​പ​​​കാ​​​ല​​​ത്ത് ​​​അ​​​സാ​​​ദ്ധ്യ​​​മാ​​​യി​​​ ​​​തി​​​ള​​​ങ്ങി​​​യ​​​ ​​​താ​​​രം​​​ ​​​ആ​​​ണ് ​​​സ്വാ​​​സി​​​ക.​​​അ​​​തേ​​​സ​​​മ​​​യം​​​ ​​​ത​​​മി​​​ഴ​​​ക​​​ത്ത്
മി​​​നി​​​മം​​​ ​​​ഗ്യാ​​​ര​​​ന്റി​​​ ​​​നാ​​​യി​​​ക​​​യാ​​​യി​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ന്റെ​​​ ​​​അ​​​നി​​​ഷ്‌​​​മ​​​ ​​​മാ​​​റി.​​​ ​​​സി​​​റൈ,​​​ ​​​യൂ​​​ത്ത്,​​​ ​​​മോ​​​ദ​​​രാ​​​ത്രി​​​ ​​​എ​​​ന്നീ​​​ ​​​ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​ ​​​ഹാ​​​ട്രി​​​ക് ​​​നേ​​​ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് ​​​അ​​​നി​​​ഷ്മ.​
​​അ​​​ഭി​​​ന​​​യ​​​രം​​​ഗ​​​ത്തു​​​ ​​​തു​​​ട​​​ക്കം​​​ ​​​കു​​​റി​​​ക്കു​​​ന്ന​​​ ​​​നാ​​​യി​​​ക​​​യെ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച് ​​​ക​​​രി​​​യ​​​റി​​​ൽ​​​ ​​​ഇ​​​ത് ​​​വ​​​ലി​​​യ​​​ ​​​തി​​​ള​​​ക്കം​​​ ​​​ആ​​​ണ്.​​​ആ​​​ന്റ​​​ണി​​​ ​​​വ​​​ർ​​​ഗീ​​​സ് ​​​പ്ര​​​ധാ​​​ന​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​എ​​​ത്തി​​​യ​​​ ​​​പൂ​​​വ​​​ൻ​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​ആ​​​ണ് ​​​അ​​​നി​​​ഷ്മ​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്.​​​ ​
പി​​​ന്നാ​​​ലെ​​​ ​​​ െ​എ​​​ ​​​ആം​​​ ​കാ​​​ത​​​ല​നി​​​ൽ​​​ ​​​ന​​​സ്ലി​​​ന്റെ​​​ ​​​നാ​​​യി​​​ക​​​യാ​​​യി.​​​ ​​​ബേ​​​സി​​​ൽ​​​ ​​​ജോ​​​സ​​​ഫി​​​ന്റെ​​​ ​​​നാ​​​യി​​​ക​​​യാ​​​യി​​​ ​​​മ​​​ര​​​ണ​​​മാ​​​സ്സ് ​​​ആ​​​ണ് ​​​മൂ​​​ന്നാ​​​മ​​​ത്തെ​​​ ​​​സി​​​നി​​​മ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY