
പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫാന്റസിയും , ത്രില്ലറുമായി നവാഗതരായ ജിത്തു ജയപാൽ, ശ്രീഷ് ഹൈമാവത് എന്നിവർ രചനയും സംവിധാനവും നിർവഹിക്കുന്ന റാന്തൽ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സജിത്ത് കുരിക്കത്തൂർ, ഉണ്ണി പണിക്കർ, ഉണ്ണി ബാനം, മഹേഷ് രാമൻ, രാഖിൽ മാധവ്, ചന്ദ്രിക മടിക്കൈ, സ്നേഹ, ഷീബ കാഞ്ഞങ്ങാട്, സനില, ദീപ്തി മിത്ര, സീമ മധു, മാസ്റ്റർ ദേവദത്ത് എന്നിവർ വേഷമിടുന്നു. സമുദ്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉണ്ണി പണിക്കർ ആണ് നിർമ്മാണം., സംവിധായകൻ ശ്രീഷ് ഹൈമാവത് തന്നെയാണ് ഛായാഗ്രഹണവും നിർവഹിക്കുന്നത്. എഡിറ്റർ: അയൂബ്, സംഗീതം: ശ്രീശൈലം രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശബരി, ആർട്ട് ഡയറക്ടർ: ഷറഫു ചെറുതുരുത്തി, കോസ്റ്റ്യൂംസ്: പുഷ്പലത കാഞ്ഞങ്ങാട്, മേക്കപ്പ്: അനുശ്രീ, പി.ആർ.ഒ: പി.ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |