
ശ്രദ്ധ നേടി മലയാളത്തിൽ ഉർവശിയുടെ ആശയും പാർവതി തിരുവോത്തിന്റെ പ്രഥമദൃഷ്ട്യാ കുറ്റക്കാരും തമിഴ് സിനിമാലോകത്ത് ഒരുപിടി സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഒരുങ്ങുന്നു. ആവേശകരമായ ആക്ഷൻ ത്രില്ലറുകൾ മുതൽ ഇരുണ്ട - മാനസിക ഭീതി ഉണർത്തുന്ന ചിത്രങ്ങൾ വരെ ഇടംപിടിച്ചു. ഈ ചിത്രങ്ങൾ എല്ലാം ചിത്രീകരണ ഘട്ടത്തിലാണ്. നവ സംവിധായകകൻ മാരി സെൽവരാജ് ഒരുക്കുന്ന ചിത്രത്തിൽ പ്രിയങ്ക മോഹൻ, കയാദു ലോഹർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. പ്രദീപ് രംഗനാഥന്റെ സ്വന്തം ബാനറായ പി ആർ ഷോയുടെ ആദ്യ നിർമ്മാണ സംരംഭത്തിൽ മമിത ബൈജുവും സ്വാസികയുമാണ് നായികമാർ. എം.എസ്. അനന്ദൻ സംവിധാനം ചെയ്ത് എ.ജി.എസ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രിയങ്ക മോഹൻ ആക്ഷന് പ്രാധാന്യള്ള വേഷത്തിൽ എത്തുന്നു. ജയ്, യോഗിബാബു എന്നിവരാണ് മറ്റു താരങ്ങൾ.
'എയർ ലിഫ്റ്റ്" എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയും അപർണ ബാലമുരളിയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാധിക ശരത്കുമാർ ആണ് മറ്റൊരു പ്രധാന താരം. മലയാളത്തിൽ ഇപ്പോൾ സ്ത്രീ കേന്ദ്രീകൃത സിനിമകൾ മികച്ച അഭിപ്രായം നേടുന്നു.
അത്യുജ്ജ്വല പ്രകടനം ആണ് ആശയിൽ ഉർവശി കാഴ്ചവയ്ക്കുന്നത്. ആശയിൽ ആശയാണ് ഉർവശി. ആദ്യമായി പൊലീസ് വേഷത്തിൽ എത്തി അത്ഭുതപ്പെടുകയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൽ പാർവതി തിരുവോത്ത്. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടുകയാണ് ഇരു ചിത്രങ്ങളും. ഉള്ളൊഴുക്കിനുശേഷം ഉർവശിയുടെയും പാർവതിയുടെയും വേറിട്ട അഭിനയതലങ്ങൾ കാണിച്ചുതരികയാണ് ഇരു ചിത്രങ്ങളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |